Quantcast

കോളേജ് വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി

ഉടുത്തിരുന്ന തുണി ഉൾപ്പെടെ അഴിച്ചെടുത്താണ് ക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതി

MediaOne Logo

Web Desk

  • Updated:

    2022-11-01 17:30:35.0

Published:

1 Nov 2022 5:25 PM GMT

കോളേജ് വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി
X

കോതമംഗലം : നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി കോളേജ് വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി. ബി എസ് ഇ ഇലക്ട്രോണിക്സ് മൂന്നാം വർഷ വിദ്യാർത്ഥി മെൽബിനാണ് മർദ്ദനമേറ്റത്.

കോളേജിന് പുറത്തു നിന്നെത്തിയ മുൻ എസ് എഫ് ഐ നേതാവും കോളേജിലെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചെന്നാണ് മെൽബിന്റെ പരാതി.

മെൽബിൻ ചെയ്യുന്ന റേഡിയോ പ്രോഗ്രാമുമായി ബന്ധപ്പെട്ട് വീഡിയോ എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദിക്കാൻ കാരണം എന്ന് പറയുന്നു. കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുടെ വീഡിയോ റേഡിയോ പ്രോഗ്രാമിന് പകർത്താത്തതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.

കോളേജ് ക്യാമ്പസിനുള്ളിൽ മെൽബിന്റെ ഉടുത്തിരുന്ന തുണി ഉൾപ്പെടെ അഴിച്ചെടുത്താണ് ക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതി. മുൻപ് കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ കോളേജ് പരിസരത്ത് വിൽപ്പന നടത്തിയതിനെ ചൊല്ലി ഉണ്ടായ വൈരാഗ്യമാണ് മെൽബിനെ മർദ്ദിക്കാൻ കാരണമെന്ന് സഹപാഠികൾ പറയുന്നു.

കഴുത്തിന് ഗുരുതര പരിക്കേറ്റ മെൽബിനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ദ ചികിത്സക്കായി കോതമംഗലത്തെ ബസേലിയോസ് ആശുപത്രിയിലേക്ക് മാറ്റി.

TAGS :

Next Story