പാലക്കാട്ട് ബി.ജെ.പി നേതാവ് സർക്കാർ ജീവനക്കാരനെ മർദ്ദിച്ചതായി പരാതി
ഇൻകംടാക്സ് അസിസ്റ്റന്‍റ് രമേശ് ബാബുവിനാണ് മർദ്ദനമേറ്റത്
പാലക്കാട്: ബി.ജെ.പി പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭ കൗൺസിലറുമായ സ്മിതേഷ് സർക്കാർ ജീവനക്കാരനെ മർദ്ദിച്ചതായി പരാതി. ഇൻകംടാക്സ് അസിസ്റ്റന്‍റ് രമേശ് ബാബുവിനാണ് മർദ്ദനമേറ്റത്. പാലക്കാട് നോർത്ത് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയിൽ ബി.ജെ.പി ജില്ലാ സെക്രട്ടറിയായ സ്മിതേഷ് ബൈക്ക് തടഞ്ഞ് നിർത്തി മർദ്ദിച്ചു എന്നാണ് ഇൻകം ടാക്സ് അസിസ്റ്റന്റായ രമേശ് ബാബുവിന്‍റെ പരാതി. മുഖത്തും , ചെവിയിലും അടിച്ചു. കഴുത്തിലെ സ്വർണ മാല പൊട്ടിച്ച് വലിച്ചെറിഞ്ഞു എന്നും രമേശ് ബാബു പറയുന്നു. സ്മിതേഷും സംഘവും പറയുന്നത് അനുസരിക്കാത്തതിനും വിവിധ പിരിവുകൾക്കായി ആവശ്യപ്പെടുന്ന പണം നൽകാത്തതിനുമാണ് മർദ്ദനമെന്നാണ് ആരോപണം. എന്നാൽ രമേശ് ബാബുവും സുഹൃത്തുക്കളും പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് സ്മിതേഷ് പറയുന്നു.
Next Story
Adjust Story Font
16