Quantcast

സംസ്ഥാന ബജറ്റിൽ റേഷൻ വ്യാപാരികളെ അവഗണിച്ചെന്ന് പരാതി

റേഷൻ മേഖലയെകുറിച്ച് യാതൊരു പരാമർശവുമില്ല

MediaOne Logo

Web Desk

  • Published:

    7 Feb 2024 2:00 AM GMT

E-POS machine failure: Ration distribution stalled in the state again,latest news malayalamഇ പോസ് മെഷീൻ തകരാർ: സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം സ്തംഭിച്ചു
X

പ്രതീകാത്മക ചിത്രം

കോഴിക്കോട്: സംസ്ഥാന ബജറ്റിൽ റേഷൻ വ്യാപാരികളെ അവഗണിച്ചെന്ന് പരാതി. റേഷൻ മേഖലയെകുറിച്ച് യാതൊരു പരാമർശവുമില്ല. മറുപടി പ്രസംഗത്തിൽ പരിഗണന നൽകിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ജോണി നെല്ലൂർ പറഞ്ഞു.

ജോലി ചെയ്ത കമ്മീഷന് വേണ്ടി വ്യാപാരികൾ കാത്തിരിക്കണം. സുപ്രിം കോടതി വിധി ഉണ്ടായിട്ടും കിറ്റ് നൽകിയ കാലത്തെ കമ്മീഷൻ തുക ബജറ്റിലും വകയിരുത്തിയില്ല. 6 കോടി രൂപ റേഷൻ വ്യാപാരികൾക്ക് ലഭിക്കാനുണ്ടെന്ന് ജോണി നെല്ലൂർ പറഞ്ഞു. വേതന പാക്കേജ് പരിഷ്കാരിക്കാനുള്ള നടപടികൾ എവിടെയുമെത്തിയിട്ടില്ല. അക്കാര്യത്തെ പറ്റിയും ബജറ്റിൽ പരാമർശമില്ല. ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് റേഷൻ വ്യാപാരികളുടെ സംയുക്ത സംഘടനകളുടെ തീരുമാനം.



TAGS :

Next Story