പഴകിയ ഇറച്ചി വിൽപന നടത്തിയെന്ന് പരാതി; നെട്ടൂരിൽ ഇറച്ചിക്കടയിൽ പരിശോധന
സ്ഥാപനത്തിന് ലൈസൻസോ ഹെൽത്ത് കാർഡോ ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്
എറണാകുളും: നെട്ടൂരിൽ ഇറച്ചിക്കടയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നു. നെട്ടൂർ സ്വദേശി ശരീഫിന്റെ ഇറച്ചിക്കടയിലാണ് പരിശോധന . പഴകിയ ഇറച്ചി വിൽപ്പന നടത്തിയെന്ന പരാതിയിൽ മരട് നഗരസഭ നേരത്തെ പരിശോധന നടത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ ഇറച്ചിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇറച്ചി ലാബിൽ പരിശോധയ്ക്ക് അയക്കും. സ്ഥാപനത്തിന് ലൈസൻസോ ഹെൽത്ത് കാർഡോ ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കട അടച്ചുപൂട്ടുമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ന് രാവിലെ അസ്‍ലം എന്ന പൊലീസ് ഉദ്യോഗസ്ഥൻ കടയിൽ നിന്നും ഇറച്ചി വാങ്ങിയിരുന്നു. വിട്ടിൽ എത്തി പരിശോധിച്ചപ്പോള്‍ ഇറച്ചിയിൽ നിന്ന് ദുർഗന്ധം വരികയും നിറ വ്യത്യാസം കാണപ്പെടുകയും ചെയ്തു. ഇതിനെ തുടർന്നാണ് നഗരസഭക്ക് പരാതി നൽകിയത്.
Next Story
Adjust Story Font
16