Quantcast

'ബൂട്ടിട്ട് ചവിട്ടി,മുഖത്തടിച്ചു': ഹൃദ്രോഗിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഡി.വൈ.എസ്.പി മര്‍ദിച്ചെന്ന് പരാതി

ഡി.വൈ.എസ്.പി ബൂട്ടിട്ട് ചവിട്ടിയെന്നും മുഖത്തടിച്ചുവെന്നും വയർലെസ് എടുത്ത് എറിഞ്ഞുവെന്നും പരാതിക്കാരൻ പറയുന്നു

MediaOne Logo

Web Desk

  • Updated:

    21 Dec 2022 10:40 AM

Published:

21 Dec 2022 9:16 AM

ബൂട്ടിട്ട് ചവിട്ടി,മുഖത്തടിച്ചു: ഹൃദ്രോഗിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഡി.വൈ.എസ്.പി മര്‍ദിച്ചെന്ന് പരാതി
X

തൊടുപുഴയിൽ ഹൃദ്രോഗിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഡി.വൈ.എസ്.പി മർദിച്ചെന്ന് പരാതി. മലങ്കര സ്വദേശി മുരളീധരനാണ് പരാതിയുമയി രംഗത്തെത്തിയത്. ഡി.വൈ.എസ്.പി ബൂട്ടിട്ട് ചവിട്ടിയെന്നും മുഖത്തടിച്ചുവെന്നും വയർലെസ് എടുത്ത് എറിഞ്ഞുവെന്നും പരാതിക്കാരൻ പറയുന്നു.

പരാതിയുമായി ബന്ധപ്പെട്ട് വിളിപ്പിച്ചപ്പോഴായിരുന്നു മർദനം. മർദിക്കുന്നത് കണ്ടുവെന്ന് പരാതിക്കാരന്റെ കൂടെയുണ്ടായിരുന്ന സന്തോഷ് എന്നയാളും പറയുന്നു.

എന്നാൽ ആരോപണം തൊടുപുഴ ഡിവൈഎസ്പി എം.ആർ മധു ബാബു നിഷേധിച്ചു. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ എസ്.എൻ.ഡി.പി യൂണിയനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചു എന്നാണ് മുരളീധരനെതിരെയുള്ള പരാതി. മുരളിധരൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

TAGS :

Next Story