ഐ -ഫോൺ സർവീസിന് കൊടുത്തപ്പോൾ പാർട്സ് ഊരി മാറ്റിയെന്ന് പരാതി
ഫോൺ വേണമെങ്കിൽ എൺപതിനായിരം രൂപ കൂടി നൽകണമെന്നാണ് ഇപ്പോൾ സർവീസ് സെന്‍റര്‍ പറയുന്നത്
ഐഫോണ്‍
തൃശൂര്‍: മൂന്നു മാസം മുൻപ് വാങ്ങിയ ഐ -ഫോൺ സർവീസിന് കൊടുത്തപ്പോൾ പാർട്സ് ഊരി മാറ്റിയെന്ന് പരാതി. ഫോൺ വേണമെങ്കിൽ എൺപതിനായിരം രൂപ കൂടി നൽകണമെന്നാണ് ഇപ്പോൾ സർവീസ് സെന്‍റര്‍ പറയുന്നത്. കഴിഞ്ഞ നവംബറിൽ റിപ്പയറിങ്ങിനായി കൊടുത്ത ഫോൺ തിരികെ കിട്ടാൻ കൺസ്യൂമർ കോടതിയിൽ കേസ് നൽകിയിരിക്കുകയാണ് തൃശൂർ സ്വദേശി മുഹമ്മദ് ഹാഷിക്.
കഴിഞ്ഞ ജൂലൈയിലാണ് ഒരു ലക്ഷത്തി എൺപതിനായിരം രൂപ മുടക്കി ഹാഷിക് ഐ ഫോൺ 13 പ്രൊ വാങ്ങിയത്. മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും ഡിസ്പ്ലേ കംപ്ലയിന്‍റ് ആയി. ചാർജ് നിൽക്കാതായി.ഇതോടെ സർവീസ് സെന്‍ററില്‍ കൊണ്ടുപോയി. 14 ദിവസം കഴിഞ്ഞു ചോദിച്ചപ്പോഴാണ് ഫോണിന് ഗുരുതര കേട്പാടുള്ളതിനാൽ സർവീസ് ചെയ്യാൻ പറ്റില്ലെന്ന് സർവീസ് സെന്‍ററില്‍ നിന്ന് പറയുന്നത്.
ഐ ഫോണിന് ഇന്ത്യയിൽ നിർമാണ യൂണിറ്റ് ഇല്ലാത്തതിനാലാണ് ഇത്തരം പ്രതിസന്ധി ഉണ്ടാകുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു. എന്തായാലും കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ് ഹാഷിക്.
Adjust Story Font
16