വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദനം
സംഭവത്തില്‍ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പൊന്നാനിയില്‍ വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദനം. പൊന്നാനി സിവില്‍ സ്റ്റേഷന് പിന്‍വശം താമസിക്കുന്ന ആല്യാമാക്കാനകത്ത് മുഹമ്മദ് അസ്‌ലം (20)നാണ് പൊലീസ് മര്‍ദനത്തില്‍ ക്രൂരമര്‍ദനമേറ്റത്. മര്‍ദനത്തില്‍ കാല്‍മുട്ടിനും ഇരുകൈകള്‍ക്കും പൊട്ടലുണ്ട്. 'മാധ്യമം' ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അജ്മാനില്‍ ജോലി ചെയ്യുന്ന അസ്‌ലം ഒരു മാസം മുമ്പാണ് കാലിന്റെ ഓപ്പറേഷന് വേണ്ടി നാട്ടിലെത്തിയത്. ഓപ്പറേഷന് ശേഷം എല്ലാ ദിവസവും വ്യായാമം ചെയ്യേണ്ടതുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം വ്യായാമത്തിന്റെ ഭാഗമായി വീടിന് മുന്നില്‍ നടക്കുന്നതിനിടെ ബൈക്കിലെത്തിയ പൊലീസ് ലാത്തികൊണ്ട് മര്‍ദിക്കുകയായിരുന്നു. അടിയേറ്റ് താഴെ വീണ അസ്‌ലമിനെ തുടര്‍ന്നും മര്‍ദിച്ച് അവശനാക്കി.
ബഹളം കേട്ട് വീട്ടുകാര്‍ എത്തിയതോടെയാണ് പൊലീസ് മടങ്ങിയത്. ആദ്യം പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച അസ്‌ലമിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ താലൂക്കാശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടി. സംഭവത്തില്‍ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Adjust Story Font
16