മലപ്പുറം ജില്ലയിലെ നഗര പ്രദേശങ്ങളിൽ ഇലക്ട്രിക് ഓട്ടോകളുടെ സർവീസുകൾ തടയുന്നതായി പരാതി
മറ്റ് ഓട്ടോ ഡ്രൈവർമാരാണ് ഇലക്ട്രിക് ഓട്ടോറിക്ഷ സർവീസുകൾ നടത്താൻ അനുവദിക്കാത്തത്
ഇ-ഓട്ടോകള്‍
മലപ്പുറം: മലപ്പുറം ജില്ലയിലെ നഗര പ്രദേശങ്ങളിൽ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ സർവീസുകൾ തടയുന്നതായി പരാതി. മറ്റ് ഓട്ടോ ഡ്രൈവർമാരാണ് ഇലക്ട്രിക് ഓട്ടോറിക്ഷ സർവീസുകൾ നടത്താൻ അനുവദിക്കാത്തത്.
പരിസ്ഥിതി മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് നിരവധി ഇളവുകൾ നൽകിയിട്ടുണ്ട്. പെർമിറ്റ് എടുക്കേണ്ടതില്ല, ഡ്രൈവർമാർ യൂണിഫോം ധരിക്കേണ്ടതില്ല, 5 വർഷത്തേക്ക് നികുതിയിളവ് , മീറ്റർ ഘടിപ്പിക്കേണ്ടതില്ല തുടങ്ങി നിരവധി ഇളവുകളാണ് ഉള്ളത്. മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക്കൽ ഓട്ടോറിക്ഷകൾക്ക് ജില്ലയിൽ എവിടെ വേണമെങ്കിലും സർവീസ് നടത്താം. ഏത് ഓട്ടോ സ്റ്റാന്‍റില്‍ വേണമെങ്കിൽ നിർത്തുകയും ചെയ്യാമെന്ന് ആര്‍ടിഒ ഉത്തരവിറക്കിയിട്ടുണ്ട്.
എന്നാൽ പ്രധാന നഗരങ്ങളിലെ ഓട്ടോ സ്റ്റാറുകളിലെ അവസ്ഥ ഇതാണ്. പ്രശ്നത്തിൽ മോട്ടോർ വാഹന വകുപ്പും പൊലീസും ഇടപെടണമെന്നാണ് ഇലക്ട്രിക് ഓട്ടോറിക്ഷ തൊഴിലാളികളുടെ ആവശ്യം.
Adjust Story Font
16