'വോട്ട് ചെയ്തപ്പോൾ വി.വി പാറ്റിൽ കാണിച്ചത് താമര'; പത്തനംതിട്ടയിൽ ചിഹ്നം മാറിയെന്ന് പരാതി
പത്തനംതിട്ട മണ്ഡലത്തിലെ കുമ്പഴ വടക്ക് ഒന്നാം ബൂത്തിലാണ് ചിഹ്നം മാറിയെന്ന് പരാതിയുയർന്നത്.
പത്തനംതിട്ട: വോട്ട് ചെയ്തപ്പോൾ വി.വി പാറ്റിൽ ചിഹ്നം മാറിയെന്ന് പരാതി. പത്തനംതിട്ട മണ്ഡലത്തിലെ വോട്ടറാണ് പരാതിക്കാരി. വോട്ട് ചെയ്തപ്പോൾ വി.വി പാറ്റിൽ താമരയാണ് കാണിച്ചതെന്നാണ് ഇവർ പറയുന്നത്. കുമ്പഴ വടക്ക് ഒന്നാം ബൂത്തിലാണ് ചിഹ്നം മാറിയെന്ന് പരാതിയുയർന്നത്.
പരാതിക്കാരിക്ക് വീണ്ടും ചെയ്യാൻ അവസരം നൽകണമെന്ന് ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു. അതിനിടെ ബി.ജെ.പി പ്രവർത്തകരും ആന്റോ ആന്റണിയും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പരാതിക്കാരിക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം നൽകാമെന്ന് അധികൃതർ അറിയിച്ചു. ടെസ്റ്റ് വോട്ട് ആണ് ചെയ്യുന്നതെന്നും ഇതിൽ പരാജയപ്പെട്ടാൽ നടപടിയെടുക്കണോ എന്ന് പ്രിസൈഡിങ് ഓഫീസർ തീരുമാനിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. ടെസ്റ്റ് വോട്ടിങ്ങിൽ പരാജയപ്പെട്ടാൽ നടപടിയുണ്ടാവുമെന്നതിനാൽ പരാതിക്കാരി വോട്ട് ചെയ്യാതെ മടങ്ങി.
Next Story
Adjust Story Font
16