Quantcast

നവകേരള സദസ്സിൽ മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

വടകര സ്വദേശി എ.കെ യൂസുഫാണ് പരാതിക്കാരൻ

MediaOne Logo

Web Desk

  • Updated:

    2023-11-24 15:11:57.0

Published:

24 Nov 2023 1:30 PM GMT

Complaint to Chief Minister against Minister Ahmed Devar Kovil in Navakerala sadas
X

കോഴിക്കോട്: നവകേരള സദസ്സിൽ മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. 63 ലക്ഷം രൂപ കൊടുക്കണമെന്ന കോടതി വിധി നടപ്പായികിട്ടാൻ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. വടകര സ്വദേശി എ.കെ യൂസുഫാണ് പരാതിക്കാരൻ. അഹമ്മദ് ദേവർകോവിൽ പരാതിക്കാരനുമായി ബിസിനസിൽ ഏർപ്പെടുകയും ഇയാൾക്ക് സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് 2015ൽ ഇയാൾ ഒരു കേസ് നൽകിയിരുന്നു. ഇതിൽ വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഹമ്മദ് ദേവർ കോവിലിനെതിരെ രണ്ടുവർഷത്തെ ജയിൽ ശിക്ഷയും 63 ലക്ഷം പിഴയും ഈടാക്കിയിരുന്നു. ഇതിന് പിന്നാലെ അഹമ്മദ് ദേവർ കോവിൽ അപ്പീൽ നൽകുകയും കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി തടവ് ശിക്ഷ ഒഴിവാക്കി 63 ലക്ഷം രൂപ പിഴയടക്കാൻ ഉത്തരവിടുകയായിരുന്നു.

എന്നാൽ രണ്ട് വർഷത്തോളം അഹമ്മദ് ദേവർ കോവിൽ പണം നൽകാതെ അവധി പറഞ്ഞു നീട്ടികൊണ്ടുപോവുകയും കബളിപ്പിക്കുകയും ചെയ്തുവെന്നാണ് പ്രധാനമായും പരാതിയിൽ ഉന്നയിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ താനും കുടുംബവും ഇടതുപക്ഷ മുന്നണിയെ പിന്തുണക്കുകയാണ് ചെയ്തത്. ഈ വേളയിൽ അഹമ്മദ് ദേവർ കോവിലിനെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിലേക്ക് താൻ കടന്നിട്ടില്ല. അത് തനിക്ക് മുന്നണിയിലുള്ള വിശ്വാസം കൊണ്ടാണെന്നും പരാതിക്കാരൻ പറഞ്ഞു.

TAGS :

Next Story