Quantcast

കുസാറ്റിലെ പി.കെ.ബേബിയുടെ അനധികൃത നിയമനത്തിൽ ഗവർണർക്ക് പരാതി

കുസാറ്റ് എംപ്ലോയീസ് യൂണിയനാണ് ഗവർണർക്ക് പരാതി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2023-09-22 01:06:23.0

Published:

22 Sep 2023 1:00 AM GMT

കുസാറ്റിലെ പി.കെ.ബേബിയുടെ അനധികൃത നിയമനത്തിൽ ഗവർണർക്ക് പരാതി
X

കൊച്ചി: കുസാറ്റിലെ സ്റ്റുഡൻസ് വെൽഫെയർ ഡയറക്ടറായിരുന്ന പി.കെ ബേബിയുടെ അനധികൃത നിയമനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി. കുസാറ്റ് എംപ്ലോയീസ് യൂണിയനാണ് ഗവർണർക്ക് പരാതി നൽകിയത്. മീഡിയ വൺ വാർത്തയ്ക്ക് പിന്നാലെയാണ് എംപ്ലോയിസ് യൂണിയൻ പരാതി നൽകിയത്.

ഒരു വ്യക്തിക്ക് വേണ്ടി സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്തുവെന്നും ബേബി സിൻഡിക്കേറ്റ് അംഗമായത് ചട്ടവിരുദ്ധമാണെന്നും സർവകലാശാല എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ആൻസൻ പി ആന്റണി കുറ്റപ്പെടുത്തി. വി.എസ് സർക്കാരിൻറെ കാലത്ത് ക്ലാർക്കിന് തൊട്ടുമുകളിലെ തസ്തികയിൽ നിയമിക്കപ്പെട്ട ബേബിക്ക് വേണ്ടി ഒന്നാം പിണറായി സർക്കാറിന്റെ കാലത്താണ് അട്ടിമറികൾ നടന്നത്.

വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ്, കലോത്സവ നടത്തിപ്പ് തുടങ്ങിയ ചുമതലകളാണ് സ്റ്റുഡന്റ് വെൽഫെയർ ഡയറക്ടർക്കുള്ളത്. ക്ലാസ് ടു വിഭാഗത്തിലുള്ള ഈ പോസ്റ്റ് കേരളത്തിലെ മുഴുവൻ സർവകലാശാലകളിലും നോൺ ടീച്ചിംഗ് വിഭാഗത്തിലാണ്. കുസാറ്റിലെ സ്റ്റുഡന്റ്സ് വെൽഫെയർ ഡയറക്ടർ പോസ്റ്റിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നത് 2008ലെ ഇടത് സിൻഡിക്കേറ്റിന്റെ കാലത്താണ്.

12930- 20250 ശമ്പള സ്‌കെയിലിൽ പി.കെ ബേബി എന്ന കുസാറ്റിലെ മുൻ എസ്.എഫ്.ഐ നേതാവിന് നിയമനം ലഭിച്ചു. ഏഴു വർഷം ഈ പോസ്റ്റിൽ ജോലി ചെയ്ത ബേബി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിചിത്രമായ ഒരു ആവശ്യമുന്നയിച്ചു. തന്റെ പോസ്റ്റ് യുജിസി ശമ്പളത്തോടെ ടീച്ചിംഗ് പോസ്റ്റാക്കി മാറ്റണമെന്നായരുന്നു ആവശ്യം.

2016 ൽ ബേബിയുടെ നിവേദനം ലഭിച്ചയുടൻ സർവകലാശാലയുടെ സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്യാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. സർക്കാരിലും കുസാറ്റ് സിൻഡിക്കേറ്റിലുമൊക്കെ ബേബിയുടെ സ്വന്തക്കാരായതിനാൽ എല്ലാം മുൻകൂട്ടി നിശ്ചയിച്ചത് പോലെ നടന്നു. 2018 ജൂൺ 23ന് ചേർന്ന സിൻഡിക്കേറ്റ് യോഗം പി.കെ ബേബിയുടെ ആവശ്യം അംഗീകരിച്ചു. പതിനൊന്ന് വർഷത്തെ മുൻകാല പ്രാബല്യത്തോടെ യുജിസി ശമ്പളവും അനുവദിച്ചു. വിഎസ് സർക്കാരിന്റെ കാലം മുതൽ അതിനിഗൂഢമായ നീക്കങ്ങളാണ് പി.കെ ബേബിയെന്ന വ്യക്തിയെ ഉന്നത പദവിയിലെത്തിക്കാനായി നടന്നത്.

TAGS :

Next Story