രണ്ട് സർവകലാശാലകളിലെ പ്രോ വൈസ് ചാൻസലർമാർ നിയമവിരുദ്ധമായി തുടരുന്നുവെന്ന് പരാതി
ഇരുവരേയും നീക്കം ചെയ്യാൻ ഇടപെടണമെന്ന് കാണിച്ചു സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ഗവർണർക്ക് പരാതി നൽകി
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സർവകലാശാലകളിലെ പ്രോ വൈസ് ചാൻസലർമാർ നിയമവിരുദ്ധമായി തുടരുന്നു എന്ന് പരാതി. ശ്രീനാരായണ ഓപ്പൺ സർവകലാശാല, സംസ്കൃത സർവകലാശാല എന്നിവിടങ്ങളിലെ പ്രോ വിസിമാർക്കെതിരെയാണ് പരാതി. ഇരുവരേയും നീക്കം ചെയ്യാൻ ഇടപെടണമെന്ന് കാണിച്ചു സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ഗവർണർക്ക് പരാതി നൽകി
ശ്രീ നാരായണഗുരു ഓപ്പൺ സർവ്വകലാശാല പ്രോ വി സി ഡോ: S.V. സുധീർ, സംസ്കൃത സർവകലാശാല പ്രോ വിസി ഡോ:കെ മുത്തുലക്ഷ്മി എന്നിവർക്കെതിരെയാണ് പരാതി. രണ്ട് സർവകലാശാലകളിലെയും മുൻ വൈസ് ചാൻസിലർമാർ ചട്ടവിരുദ്ധമായി നിയമനം നേടിയതിനാൽ പുറത്തുപോയവരാണ്.
വിസി മാർ പദവി ഒഴിയുന്നതിനോടൊപ്പം പിവിസി മാരുടെ നിയമന കാലാവധി അവസാനിക്കുമെന്ന് സർവ്വകലാശാല നിയമത്തിലും യുജിസി ചട്ടത്തിലും പറയുന്നു. ഇതിന് വിരുദ്ധമായി രണ്ട് പ്രോ വി സിമാരും തുടരുന്നു എന്നതാണ് പരാതി.
കേരള,കണ്ണൂർ,എംജി, കുസാറ്റ്,കെ ടി യു, പിവിസിമാർ വൈസ് ചാൻസലർമാർക്ക് ഒപ്പം പദവി ഒഴിഞ്ഞിരുന്നു. ഇരുവരെയും പദവിയിൽ നിന്ന് നീക്കം ചെയ്യാൻ താൽക്കാലിക വിസി മാർക്ക് നിർദ്ദേശം നൽകണമെന്ന് ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നു
Adjust Story Font
16