Quantcast

വാഗമണ്ണിൽ വഴിയോരക്കച്ചവടക്കാരുടെ കടകൾ തീയിട്ട് നശിപ്പിച്ചതായി പരാതി

അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടെന്ന് കാണിച്ച് കച്ചവടക്കാർ പൊലീസിൽ പരാതി നൽകി

MediaOne Logo

Web Desk

  • Published:

    2 Jan 2023 1:56 AM GMT

വാഗമണ്ണിൽ വഴിയോരക്കച്ചവടക്കാരുടെ കടകൾ തീയിട്ട് നശിപ്പിച്ചതായി പരാതി
X

ഇടുക്കി: വാഗമണ്ണിൽ വഴിയോരക്കച്ചവടക്കാരുടെ കടകൾ തീയിട്ട് നശിപ്പിച്ചതായി പരാതി. കോലാഹലമേട് വെടിക്കുഴിയിൽ പ്രവർത്തിച്ചിരുന്ന മൂന്ന് കടകൾക്കാണ് കഴിഞ്ഞ രാത്രി തീയിട്ടത്. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടെന്ന് കാണിച്ച് കച്ചവടക്കാർ പൊലീസിൽ പരാതി നൽകി.

സ്വയം തൊഴിൽ കണ്ടെത്തിയ മൂന്ന് കുടുംബങ്ങളെയാണ് സാമൂഹ്യ വിരുദ്ധർ വഴിയാധാരമാക്കിയത്. കോലാഹലമേട് സ്വദേശികളായ ലാവണ്യദാസ്, രമേശ്, രത്‌നാ രാജു എന്നിവരുടെ കടകളാണ് തീയിട്ട് നശിപ്പിച്ചത്. പുലർച്ചെ കടയിൽനിന്ന് പുകയുയരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്‌സിനെയും പോലീസിനെയും വിവരമറിയിച്ചത്. പുതുവൽസരത്തോടനുബന്ധിച്ച് കടയിൽ സ്റ്റോക്ക് ചെയ്ത മുഴുവൻ സാധനങ്ങളും കത്തിനശിച്ചു.

കടകൾ പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട് സമീപത്തെ വ്യാപാര സ്ഥാപനവുമായി തർക്കമുണ്ടായിരുന്നതായും കച്ചവടക്കാർ പറയുന്നു. കടകൾ നശിപ്പിച്ചതിൽ കച്ചവടക്കാരുടെ പ്രതിഷേധവുമുണ്ടായി. എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് ഉറപ്പ് നൽകിയതോടെയാണ് കച്ചവടക്കാർ പ്രതിഷേധം അവസാനിപ്പിച്ചത്.


TAGS :

Next Story