Quantcast

'പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണി, കോൺഗ്രസിന് വേണ്ടി രാഷ്ട്രീയ സ്‌കൂൾ തുടങ്ങും': കെ.സുധാകരൻ

ചാനല്‍ ചര്‍ച്ചക്ക് ആര് പോകണമെന്ന് കെ.പി.സി.സി മീഡിയസെല്‍ തീരുമാനിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തുമെന്നും സുധാകരന്‍ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-06-23 17:02:14.0

Published:

23 Jun 2021 2:26 PM GMT

പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണി, കോൺഗ്രസിന് വേണ്ടി രാഷ്ട്രീയ സ്‌കൂൾ തുടങ്ങും: കെ.സുധാകരൻ
X

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി രാഷ്ട്രീയ സ്‌കൂള്‍ ആരംഭിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ചാനല്‍ ചര്‍ച്ചക്ക് ആര് പോകണമെന്ന് കെ.പി.സി.സി മീഡിയ സെല്‍ തീരുമാനിക്കും. പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തുമെന്നും സുധാകരന്‍ പറഞ്ഞു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജംബോ കമ്മിറ്റികൾ പൊളിച്ചെഴുതും, ഭാരവാഹികൾ ഉൾപ്പടെ 51 അംഗ കമ്മിറ്റിയാണ്​ ഉണ്ടാവുക. 3 വൈസ്​ പ്രസിഡന്‍റുമാരും 15 ജനറല്‍ സെക്രട്ടിമാരും ഉള്‍പ്പെടുന്നതായിരിക്കും നേതൃത്വം, ദളിതർക്കും സ്​ത്രീകൾക്കും സംവരണം നൽകണമെന്ന്​ കോൺഗ്രസ്​ ഭരണഘടന പറയുന്നുണ്ട്, അത് ഉറപ്പാക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ജില്ലകളില്‍ അച്ചടക്ക സമിതിയുണ്ടാകും. തോല്‍വി പഠിക്കാന്‍ മൂന്ന് അംഗങ്ങളുടെ സമിതി അഞ്ച് മേഖലകളിലായിരിക്കും. പാര്‍ട്ടി ഘടനയില്‍ പുതുതായി അയല്‍ക്കൂട്ട കമ്മറ്റികളും നിയോജക മണ്ഡലം കമ്മിറ്റികളും ഉണ്ടാകും. പ്രവര്‍ത്തനം മോശമായാല്‍ പദവി നഷ്ടമാകുമെന്നും സുധാകരന്‍ പറഞ്ഞു.

TAGS :

Next Story