Quantcast

ജപ്തി നടപടികൾ ഇരട്ട നീതി: എം.ഐ അബ്ദുൽ അസീസ്

മുമ്പ് നടന്ന ഹർത്താലുകളിലെ നാശനഷ്ടങ്ങൾ തിരിച്ചുപിടിക്കുന്നതുമായി സംബന്ധിച്ച കാലതാമസം കോടതി കാണുന്നില്ല

MediaOne Logo

Web Desk

  • Updated:

    2023-01-21 16:40:53.0

Published:

21 Jan 2023 4:39 PM GMT

ജപ്തി നടപടികൾ ഇരട്ട നീതി: എം.ഐ അബ്ദുൽ അസീസ്
X

കോഴിക്കോട്: ഹർത്താൽ മൂലമുണ്ടായ നഷ്ടം ഈടാക്കുന്നതിന് പ്രതിചേർക്കപ്പെട്ടവരുടെ സ്വത്തുക്കൾ ജപ്തി ചെയ്യാൻ ഹൈക്കോടതി കാണിക്കുന്ന ധൃതി രാജ്യത്ത് ഇരട്ട നീതിയാണ് നടപ്പിലാകുന്നത് എന്നതിനുള്ള അവസാനത്തെ ഉദാഹരണമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ്.

പൊതുനഷ്ടത്തെ സംബന്ധിച്ച പഠനം നടത്തി തീർപ്പിലെത്തുന്നതിനും കുറ്റക്കാരായി വിധിക്കുന്നതിനും മുമ്പാണ് ഹൈക്കോടതി നടപടിക്ക് സർക്കാറിനെ നിർബന്ധിക്കുന്നത്. മുമ്പ് നടന്ന ഹർത്താലുകളിലെ നാശനഷ്ടങ്ങൾ തിരിച്ചുപിടിക്കുന്നതുമായി സംബന്ധിച്ച കാലതാമസം കോടതി കാണുന്നില്ല. ഇത് ഒരു പ്രത്യേക വിഭാഗത്തോടുള്ള വിവേചനമാണെന്ന ധാരണ സമൂഹത്തിലുണ്ടാക്കുമെന്നും എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് രൂപീകരണത്തിന്റെ എഴുപത്തിയഞ്ച് വർഷം പൂർത്തിയായ സാഹചര്യത്തിൽ കോഴിക്കോട് കുന്ദമംഗലത്ത് സംഘടിപ്പിച്ച സൗഹൃദ ഒത്തുചേരലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS :

Next Story