Quantcast

എം.ജി സര്‍വകലാശാലയിലെ സംഘര്‍ഷം; എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

ജില്ല നേതാക്കളടക്കം 11 പേർക്കെതിരെയാണ് ഗന്ധിനഗർ പൊലീസ് കേസ് എടുത്തത്

MediaOne Logo

Web Desk

  • Published:

    22 Oct 2021 1:40 AM GMT

എം.ജി സര്‍വകലാശാലയിലെ സംഘര്‍ഷം; എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്
X

എം.ജി സർവകലാശാലയിൽ എ.ഐ.എസ്.എഫ് പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുത്തു. ജില്ല നേതാക്കളടക്കം 11 പേർക്കെതിരെയാണ് ഗന്ധിനഗർ പൊലീസ് കേസ് എടുത്തത്. എസ്.എഫ്.ഐയുടെ ഏകാധിപത്യ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്ന് എ.ഐ.എസ്.എഫും കെ.എസ്.യുവും അറിയിച്ചു.

ഇന്നലെ നടന്ന എംജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്കെതിരെ മത്സരിക്കാൻ ഒരു എ.ഐ.എസ്.എഫ് പ്രവർത്തകൻ തീരുമാനിച്ചതാണ് തുടക്കം. വാക്കുതർക്കം തുടർന്ന് സംഘർഷത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തി.സംഘർഷത്തിൽ എ.ഐ.എസ്.എഫ് സംസ്ഥാന നേതാക്കൾ അടക്കം നാലു പേർക്ക് പരിക്കേറ്റു. ഇതേ തുടർന്നാണ് പൊലീസ് കേസ് എടുത്തത്. കണ്ടാലറിയാവുന്ന 11 നേതാക്കൾക്കെതിരെയാണ് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്.എഫ്.ഐയുടെ ഏകാധിപത്യ നിലപാടുകളിൽ കടുത്ത വിയോജിപ്പാണ് എ.ഐ.എസ്.എഫിനുള്ളത്. ആയതിനാൽ വിഷയത്തിൽ ശക്തമായ എതിർപ്പ് ഉയർത്തിക്കൊണ്ട് വരാനാണ് തീരുമാനം.

സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലും ഇതേ നിലപാടാണ് എസ്.എഫ്.ഐ സ്വീകരിക്കുന്നുവെന്നാണ് എ.ഐ.എസ്.എഫ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പിൽ മറ്റാരും മത്സരിക്കരുതെന്ന എസ്.എഫ്.ഐയുടെ പിടിവാശിക്കെതിരെ കെ.എസ്.യുവും രംഗത്തു വന്നിട്ടുണ്ട്. ശക്തമായ പ്രതിഷേധം നടത്താനാണ് ഇവരുടെയും തീരുമാനം.



TAGS :

Next Story