Quantcast

സെന്‍റ് മേരീസ് ബസലിക്കയിലെ സംഘർഷം; കുർബാന അനുകൂലികൾക്കെതിരെ പ്രതിഷേധം ശക്തമാക്കി വിമത വിഭാഗം

ഏകീകൃത കുർബാന അനുകൂലികൾ പള്ളിയിൽ അക്രമം അഴിച്ചുവിട്ടുവെന്ന് ആരോപിച്ച് എറണാകുളം ഫെറോനയിൽ വിമത വിഭാഗത്തിന്‍റെ നേതൃത്വത്തിൽ വിശ്വാസികൾ പ്രദക്ഷിണം നടത്തി

MediaOne Logo

Web Desk

  • Updated:

    2022-12-28 01:46:28.0

Published:

28 Dec 2022 1:42 AM GMT

സെന്‍റ്  മേരീസ് ബസലിക്കയിലെ സംഘർഷം; കുർബാന അനുകൂലികൾക്കെതിരെ പ്രതിഷേധം ശക്തമാക്കി വിമത വിഭാഗം
X

എറണാകുളം: സെന്‍റ് മേരീസ് ബസലിക്കയിലെ സംഘർഷത്തിൽ ഏകീകൃത കുർബാന അനുകൂലികൾക്കെതിരെ പ്രതിഷേധം ശക്തമാക്കി വിമത വിഭാഗം. ഏകീകൃത കുർബാന അനുകൂലികൾ പള്ളിയിൽ അക്രമം അഴിച്ചുവിട്ടുവെന്ന് ആരോപിച്ച് എറണാകുളം ഫെറോനയിൽ വിമത വിഭാഗത്തിന്‍റെ നേതൃത്വത്തിൽ വിശ്വാസികൾ പ്രദക്ഷിണം നടത്തി. പളളി അടഞ്ഞു കിടക്കുന്നതിനിടയിലാണ് പരിഹാര പ്രദക്ഷിണം എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ക്രിസ്മസിന്റെ തലേ ദിവസമുണ്ടായ സംഘർഷത്തിൽ എറണാകുളം സെന്റ് മേരീസ് ബസലിക്ക അടഞ്ഞു കിടക്കുകയാണ്.

പളളി തുറക്കുന്ന കാര്യത്തില്‍ അനശ്ചിതത്വം തുടരുന്നതിനിടയിലാണ് ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ പ്രതിഷേധം കടുപ്പിച്ചത്. പരിഹാര പ്രദക്ഷിണം എന്ന പേരില് സംഘടിപ്പിച്ച പ്രതിഷേധത്തില് നൂറ് കണക്കിന് വിശ്വാസികള് പങ്കെടുത്തു. ബിഷപ്പ് ഹൌസിൽ നിന്നും ആരംഭിച്ച പ്രദക്ഷിണം അടഞ്ഞു കിടക്കുന്ന പളളിക്ക് മുന്നിലൂടെയാണ് കടന്ന് പോയത്.

എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ 16 ഫെറോനകളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ചേർത്തല ഫെറോനയിൽ പ്രതിഷേധ സംഗമം നടന്നിരുന്നു. സംഘർഷത്തിൽ ബലിപീഠത്തിന്റെ വിശുദ്ധി നഷ്ടമായതിനാൽ ബലിപീഠത്തിന്റെ പുനപ്രതിഷ്ഠക്ക് ശേഷം മാത്രമേ സെന്റ് മേരീസ് ബസലിക്കയില് ചടങ്ങുകള് നടത്താവൂവെന്നാണ് വിമത വിഭാഗത്തിന്റെ നിലപാട്.

TAGS :

Next Story