Quantcast

സെന്‍റ് മേരീസ് ബസലിക്കയിലെ സംഘര്‍ഷം; നടപടിക്ക് ഒരുങ്ങി സിറോ മലബാർ സഭ

'കുര്‍ബാനയെ സമര മാര്‍ഗമായി ഉപയോഗിച്ചത് സമാനതകളില്ലാത്ത അച്ചടക്ക ലംഘനം'

MediaOne Logo

Web Desk

  • Published:

    26 Dec 2022 12:33 PM GMT

സെന്‍റ് മേരീസ് ബസലിക്കയിലെ  സംഘര്‍ഷം; നടപടിക്ക് ഒരുങ്ങി സിറോ മലബാർ സഭ
X

എറണാകുളം: എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്കയിലുണ്ടായ സംഘർഷത്തിൽ നടപടിക്ക് ഒരുങ്ങി സിറോ മലബാർ സഭ. കുര്‍ബാനയെ സമര മാര്‍ഗമായി ഉപയോഗിച്ചത് സമാനതകളില്ലാത്ത അച്ചടക്ക ലംഘനമാണെന്നും കുര്‍ബാനയെ അവഹേളിച്ചവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു. ഏകീകൃത കുര്‍ബാനക്കെതിരെയുളള പ്രതിഷേധത്തില്‍ നിന്ന് വൈദികരും അല്മായരും പിന്മാറണമെന്നും കര്ദിനാള്‍ ആവശ്യപ്പെട്ടു.

ക്രിസ്മസിന്റെ തലേ ദിവസം സമാനതകളില്ലാത്ത സംഘര്ഷത്തിനാണ് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല് ബസലിക്ക വേദിയായത്. ബലിപീഠത്തെ പോലും തളളിയിട്ട് കൊണ്ടുളള പ്രതിഷേധത്തിന് പിന്നാലെ പളളി അടച്ചിടുകയായിരുന്നു. ഇതിനിടെയിലാണ് സംഘര്ഷത്തെ അപലപിച്ചും അച്ചടക്ക ലംഘനം നടത്തിയവര്ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്കിയുമുളള കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരിയുടെ പ്രസ്താവന. സഭാപരമായ അച്ചടക്കത്തിന്റെ സകല അതിര് വരമ്പുകളും ലംഘിക്കപ്പെട്ടിരിക്കുകയാണ്.

സമര മാര്ഗ്ഗമായി കുര്ബാനയെ ഉപയോഗിച്ച രീതി സമാനതകളില്ലാത്ത അച്ചടക്ക ലംഘനമാണ്. അതിനാല് കുര്ബാനയെ അവഹേളിച്ചവര്ക്കെതിരെ കര്ശന നടപടി ഉണ്ടാകുമെന്നും കര്ദിനാള് അറിയിച്ചു. ഏകീകൃത കുര്ബാനയെന്നത് സിനഡിന്റെ തീരുമാനമാണ്. ഏകീകൃത കുര്ബാനക്കെതിരെ ഏതാനും വേദികരും അല്മായരും ചേര്ന്ന് നടത്തിയത് നീതീകരിക്കാനാകാത്ത കാര്യങ്ങളാണ്. പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്ന വൈദികരും അല്മായരും പിന്മാറണമെന്നും കര്ദിനാള് ആവശ്യപ്പെട്ടു. പളളിയിലുണ്ടായ സംഭവങ്ങളില് കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരിയും ആര്ച്ച ബിഷപ്പ് ആനഡ്രൂസ് താഴത്തും അതീവ ദുഖിതരാണെന്നും പ്രസ്താവനയില് പറയുന്നുണ്ട്. ഏതായാലും അച്ചടക്ക നടപടിയിലേക്ക് പോയാല് എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്ബാന തര്ക്കം കൂടുതല് സങ്കീര്ണമാകുമെന്നതിലും സംശയമില്ല.


TAGS :

Next Story