Quantcast

കണ്ണൂരിലും പ്രതിഷേധം; യൂത്ത് കോൺഗ്രസ് ഗസ്റ്റ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

MediaOne Logo

Web Desk

  • Updated:

    2022-06-13 05:47:45.0

Published:

13 Jun 2022 4:09 AM GMT

കണ്ണൂരിലും പ്രതിഷേധം; യൂത്ത് കോൺഗ്രസ് ഗസ്റ്റ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
X

കണ്ണൂർ: കണ്ണൂരിൽ ഗസ്റ്റ് ഹൗസിലേക്ക് യൂത്ത്‌ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിനെത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഗസ്റ്റ് ഹൗസിന് മുന്നിൽ പൊലീസ് തീർത്ത ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെയാണ് സംഘർഷമുണ്ടായത്. കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയവരെയൊക്കെ പൊലീസ് ബലമായി അറസ്റ്റ് ചെയ്തു നീക്കി.

കണ്ണൂരിൽ നിന്ന് തിരിച്ച മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ വഴിയിലുടനീളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർഹാൻ മുണ്ടേരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറുവശത്ത് എൽ.ഡി.എഫ് പ്രവർത്തകർ അഭിവാദ്യങ്ങളുമായി എത്തി. മുഖ്യമന്ത്രിയുടെ സുരക്ഷക്കായി സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.

സംഘർഷം കണക്കിലിടുത്ത് കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഏർപെടുത്തിയത്. തളിപ്പറമ്പിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് മന്ന മുതൽ പൊക്കുണ്ട് വരെ രാവിലെ 9 മുതൽ 12 വരെ ഗതാഗത നിയന്ത്രണം ഏർപെടുത്തി. വാഹനങ്ങൾ വഴിതിരിച്ച് വിടും. ആംബുലൻസുകൾക്ക് നിയന്ത്രണം ബാധകമല്ല. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയിൽ തന്നെയാകും സ്വന്തം തട്ടകത്തിലും മുഖ്യമന്ത്രിയുടെ യാത്ര.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലപ്പുറത്തും കോഴിക്കോട്ടും ശക്തമായ പ്രതിഷേധമാണ് മുഖ്യമന്ത്രിക്കെതിരെ ഉയർന്നത് . മലപ്പുറത്തും കോഴിക്കോട്ടും മുഖ്യമന്ത്രി യുടെ യാത്രയിലുടനീളം പ്രതിപക്ഷ യുവജന സംഘടനകൾ കരിങ്കൊടി പ്രതിഷേധവുമായെത്തിയതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.

കോഴിക്കോട്ട് നിന്ന് രാത്രിയോടെ മുഖ്യമന്ത്രി കണ്ണൂരിലേക്ക് തിരിച്ചു. രാത്രിയിലും പക്ഷെ പ്രതിഷേധത്തിന് കുറവുണ്ടായില്ല. വടകരയിലും എലത്തൂരിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി വീശി.വടകര പുതിയ ബസ്റ്റാൻഡ് ജംഗ്ഷനിലും പെരുവാട്ടം താഴെയുമാണ് യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചത്.

TAGS :

Next Story