പത്തനംതിട്ടയിൽ ബാറിലെ സംഘർഷം പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് മർദനം
നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
പത്തനംതിട്ട: അടൂരിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റു. പറക്കോട് ബാറിലെ സംഘർഷം പരിഹരിക്കാൻ എത്തിയ സിപിഒമാരായ സന്ദീപ് , അജാസ് എന്നിവർക്കാണ് മർദനമേറ്റത്. മർദനത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.അടൂർ സ്വദേശികളായ ഹരി , ദീപു , അനന്ദു , അമൽ എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടാകുന്നത്. ബാറിൽ സംഘർഷമുണ്ടെന്നറിഞ്ഞാണ് പൊലീസെത്തിയത്. ഇവരെ ശാന്തരാക്കി പുറത്തിറങ്ങിയ ശേഷമാണ് പ്രതികൾ പൊലീസുകാർക്കെതിരെ കല്ലും വടികളും എറിഞ്ഞത്. മര്‍ദനത്തില്‍ പൊലീസുകാരന്റെ വയറിനും കണ്ണിനും പരിക്ക് പറ്റിയിട്ടുണ്ട്.
Next Story
Adjust Story Font
16