Quantcast

തൃശ്ശൂർ ഡി സി സി ഓഫീസിലെ സംഘർഷം; സജീവൻ കുരിയച്ചിറക്ക് എതിരെ കേസ്

ഡിസിസി ഓഫീസിൽ വച്ച് മർദ്ദിക്കുകയും , ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി

MediaOne Logo

Web Desk

  • Published:

    8 Jun 2024 4:05 PM GMT

sajeevan kuriyachira
X

തൃശൂർ: തൃശ്ശൂർ ഡി സി സി ഓഫീസിലെ സംഘർഷത്തിൽ ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയ്ക്ക് എതിരെ കേസ് എടുത്ത് ഈസ്റ്റ് പൊലീസ്. കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം വിമൽ , യൂത്ത് കോൺഗ്രസ്സ് നേതാവ് പഞ്ചു തോമസ് എന്നിവർ നൽകിയ പരാതിയിലാണ് പോലീസ് നടപടി. സജീവന് പുറമെ ഏഴ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഡിസിസി ഓഫീസിൽ വച്ച് മർദ്ദിക്കുകയും , ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. സജീവൻ കുരിയച്ചിറയുടെ പരാതിയിൽ ഡിസിസി പ്രസിഡണ്ടിനും 20 പേർക്കും എതിരെ രാവിലെ കേസെടുത്തിരുന്നു.


TAGS :

Next Story