അർജൻറീനിയൻ ഫുട്ബോൾ ടീം കേരളത്തിലേക്ക് വരുന്നതിൽ ആശയക്കുഴപ്പം; പിന്നെ പറയാമെന്ന് മന്ത്രി മാധ്യമങ്ങളോട്
ഒക്ടോബർ 25നും നവംബർ രണ്ടിനും ഇടയ്ക്ക് മെസിയും സംഘവും കേരളത്തിൽ സൗഹൃദമത്സരത്തിനെത്തുമെന്നായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്
കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഉള്‍പ്പെടുന്ന അർജൻറീനിയൻ ഫുട്ബോൾ ടീം കേരളത്തിലേക്ക് വരുന്നതിൽ ആശയക്കുഴപ്പം. മെസി ഒക്ടോബര്‍ 25-ന് കേരളത്തിലെത്തുമെന്ന് കഴിഞ്ഞദിവസം മന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് മാധ്യമങ്ങൾ ഇക്കാര്യം ചോദിച്ചപ്പോൾ മെസി ഉൾപ്പെടെയുള്ള ടീം വരുന്നതിൽ ഇപ്പോൾ ഒന്നും പറയാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഒക്ടോബർ 25നും നവംബർ രണ്ടിനും ഇടയ്ക്ക് മെസിയും സംഘവും കേരളത്തിൽ സൗഹൃദമത്സരത്തിനെത്തുമെന്നായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്. രണ്ട് സൗഹൃദമത്സരങ്ങള്‍ക്കുപുറമേ 20 മിനിറ്റുള്ള ഒരു പൊതുപരിപാടിയിലും മെസി പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഫറോക്ക് ചെറുവണ്ണൂരില്‍ സ്വകാര്യചടങ്ങില്‍ വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു പ്രഖ്യാപനം.
Next Story
Adjust Story Font
16