'വിളക്കിനുള്ളിലാണ് ഇരുട്ടെന്ന് സുധാകരൻ വൈകാതെ തിരിച്ചറിയും, കേസിന് പിന്നിൽ കോൺഗ്രസുകാർ'; എ.കെ ബാലൻ
'ദേശാഭിമാനിയെ മഞ്ഞപത്രം എന്ന് പറഞ്ഞവർ നാളെ ദുഃഖിക്കേണ്ടി വരും'
കൊച്ചി: കെ.സുധാകരനെതിരായ കേസിന് പിന്നിൽ കോൺഗ്രസുകാരെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലൻ. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തിന്റെ ഭാഗമായിട്ടാണ് കേസ് ഉണ്ടായത്.സുധാകരനെതിരെ പരാതി നൽകിയരെല്ലാം കോൺഗ്രസുകാരാണ്. വിളക്കിനുള്ളിലാണ് ഇരുട്ടെന്ന് സുധാകരൻ വൈകാതെ തിരിച്ചറിയുമെന്നും എ.കെ ബാലൻ പറഞ്ഞു.
'മോൻസൺ മാവുങ്കൽ കേസിൽ ഒരു ഗൂഢാലോചനയും സി.പി.എമ്മിന്റെയോ മുഖ്യമന്ത്രിയുടെയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പഴയ ഗ്രൂപ്പുകൾക്ക് കോൺഗ്രസിനുള്ളിലെ അഭിപ്രായ വ്യത്യാസം ഭീകരമായ പൊട്ടിത്തെറിയിലേക്ക് കടക്കുകയാണ്. അതിന്റെ ഭാഗമായാണ് കെ.സുധാകരനെതിരായ കേസും..എ.കെ ബാലൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സുധാകരനെതിരെ കേസ് കൊടുത്തവരൊക്കെ കോൺഗ്രസുകാരാണ്. ഇടതുപക്ഷക്കാരല്ല, അദ്ദേഹം രഹസ്യമായി പറഞ്ഞ കാര്യം മൊബൈലിൽ എടുത്ത് പ്രചരിപ്പിച്ചതും അദ്ദേഹത്തിന്റെ സന്തത സഹചാരിയായ യൂത്ത് കോൺഗ്രസ് നേതാവാണെന്നും എ.കെ ബാലൻ ആരോപിച്ചു.
പലക പൊട്ടിയ മരണക്കിണറ്റിലെ സൈക്കിൾ അഭ്യാസിയാണ് സുധാകരൻ എന്ന് നേരത്തെ പറഞ്ഞതുകൊണ്ടും അതുകൊണ്ടാണ്. ദേശാഭിമാനിയെ മഞ്ഞപത്രം എന്ന് പറഞ്ഞവർ നാളെ ദുഃഖിക്കേണ്ടി വരും. ഇടക്കാലത്തുണ്ടായ എല്ലാ കോടതി വിധികളും ഗവണൻമെന്റിലും മുഖ്യമന്ത്രിക്കും അനുകൂലമാണെന്നും എ.കെ ബാലന്‍ പറഞ്ഞു.
Adjust Story Font
16