Quantcast

പീഡനക്കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

വീട്ടമ്മയെ രണ്ടു വർഷമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് പരാതി

MediaOne Logo

Web Desk

  • Updated:

    2022-10-14 03:44:19.0

Published:

14 Oct 2022 1:20 AM GMT

പീഡനക്കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ
X

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്ത്രീയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കോൺഗ്രസ് പ്രാദേശികനേതാവ് രാഹുൽ രാജ് അറസ്റ്റിൽ.

രണ്ടു വർഷമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരുകയായിരുന്നെന്നായിരുന്നു വീട്ടമ്മയുടെ പരാതി. രണ്ടുവർഷം മുമ്പാണ് രാഹുൽ രാജിനെ പരിചയപ്പെടുന്നത്.തുടർന്ന് ആ പലവിധ പ്രലോഭനങ്ങൾ നൽകി പീഡിപ്പിക്കുകയായിരുന്നു എന്നാണ് വീട്ടമ്മ പരാതി നൽകിയിരിക്കുന്നത്.

പിന്നീട് പണം ആവശ്യപ്പെട്ട് കൂടി ഭീഷണിപ്പെടുത്തി. തുടർന്നാണ് വീട്ടമ്മ പൊലീസിൽ പരാതി നൽകുന്നത്. പാറശ്ശാല പൊലീസെത്തി രാഹുലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.


TAGS :

Next Story