Quantcast

കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദ്ദനം: മാധ്യമ പ്രവർത്തകർക്കെതിരെയും പൊലീസ് കേസ്

മാധ്യമ പ്രവർത്തകരെ ആക്രമിച്ചതിന് ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായ സുരേഷിനെതിരെ കെ.പി.സി.സി നടപടിയെടുത്തിരുന്നു

MediaOne Logo

ijas

  • Updated:

    2021-11-20 01:46:46.0

Published:

20 Nov 2021 1:41 AM GMT

കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദ്ദനം: മാധ്യമ പ്രവർത്തകർക്കെതിരെയും പൊലീസ് കേസ്
X

കോൺഗ്രസ് നേതാക്കളുടെ മർദനത്തിന് ഇരയായ മാധ്യമ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു. കോടതി നിർദേശപ്രകാരമാണ് ഫോട്ടോഗ്രാഫർമാരായ സാജൻ വി നമ്പ്യാർ, എം.ടി വിധുരാജ്, ബിനുരാജ് എന്നിവർക്കെതിരെ കോഴിക്കോട് കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് രാമനാട്ടുകര നഗരസഭ വൈസ് ചെയർമാൻ സുരേഷ് കീച്ചമ്പ്രയുടെ മകൾ അലീഷയാണ് കോടതിയെ സമീപിച്ചത്.

മാധ്യമ പ്രവർത്തകരെ ആക്രമിച്ചതിന് ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായ സുരേഷിനെതിരെ കെ.പി.സി.സി നടപടിയെടുത്തിരുന്നു. മാധ്യമ പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളായ കോൺഗ്രസ് നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

കഴിഞ്ഞയാഴ്ചയാണ് കോഴിക്കോട് ചേർന്ന കോൺഗ്രസിന്‍റെ ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മുൻ ഡി.സി.സി പ്രസിഡന്‍റ് യു.രാജീവിന്‍റെ നേതൃത്വത്തിൽ മർദിച്ചത്. യോഗത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി എന്നാരോപിച്ചായിരുന്നു മർദനം.

TAGS :

Next Story