'പദവി ദുരുപയോഗം ചെയ്യുന്നു'; രാജീവ് ചന്ദ്രശേഖറിനെതിരെ തെര. കമ്മിഷന് പരാതി
കെ.പി.സി.സി തെരഞ്ഞെടുപ്പ് വിഭാഗമാണ് കമ്മീഷനെ സമീപിച്ചത്
രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻ.ഡി.എ ലോക്‌സഭാ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി.
ഇപ്പോഴും കേന്ദ്രമന്ത്രിയുടെ ലെറ്റർ ഹെഡ് ഉപയോഗിക്കുന്നുവെന്നാണു പരാതിയിൽ പറയുന്നത്. ഇത് പദവി ദുരുപയോഗം ചെയ്യലാണെന്നും ചൂണ്ടിക്കാട്ടുന്നത്. കെ.പി.സി.സി തെരഞ്ഞെടുപ്പ് വിഭാഗമാണ് കമ്മീഷനെ സമീപിച്ചത്.
Summary: Congress files complaint with the Election Commission alleging that Union Minister and NDA Lok Sabha candidate from Thiruvananthapuram Rajeev Chandrasekhar had violated the election code of conduct
Next Story
Adjust Story Font
16