Quantcast

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിൽ പതിവ് ചരിത്രം തിരുത്തി കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുളളിൽ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനായതിലൂടെ കളത്തിൽ ഒരുപടി മുന്നിൽ നിൽക്കാനും കോണ്‍ഗ്രസിന് സാധിച്ചു

MediaOne Logo

Web Desk

  • Updated:

    2022-05-04 03:16:57.0

Published:

4 May 2022 1:18 AM GMT

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിൽ പതിവ് ചരിത്രം തിരുത്തി കോണ്‍ഗ്രസ്
X

തൃക്കാക്കര: തര്‍ക്കങ്ങളിൽ കുടുങ്ങി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അനിശ്ചിതമായി നീളുന്ന ചരിത്രം കൂടിയാണ് തൃക്കാക്കരയിൽ കോണ്‍ഗ്രസ് തിരുത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുളളിൽ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനായതിലൂടെ കളത്തിൽ ഒരുപടി മുന്നിൽ നിൽക്കാനും കോണ്‍ഗ്രസിന് സാധിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സീറ്റിന് അവകാശവാദവുമായി നിരവധിപേര്‍ എത്തുന്നതാണ് കോണ്‍ഗ്രസിലെ പതിവുചട്ടം. എതിര്‍ മുന്നണികൾ പ്രചാരണത്തിൽ ബഹുദൂരം മുന്നിൽ പോകുമ്പോഴും ഗിയറിലെത്താന്‍ കോണ്‍ഗ്രസും യു.ഡി.എഫും പിന്നെയും ദിവസങ്ങളെടുക്കും. ഈ ചരിത്രത്തിനാണ് തൃക്കാക്കരയിൽ അവസാനമാകുന്നത്.തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിറ്റേദിവസം തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനായത് പാര്‍ട്ടിക്കും മുന്നണിക്കും നൽകുന്ന ആശ്വാസം ചെറുതല്ല.

മുതിര്‍ന്ന നേതാക്കൾക്കിടയിൽ അഭിപ്രായ സമന്വയമുണ്ടായതാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വേഗത്തിലാക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത്. ഡൊമനിക് പ്രസന്‍റേഷന്‍ എതിര്‍സ്വരം ഉയര്‍ത്തിയെങ്കിലും ഇതൊന്നും മുഖവിലക്കെടുക്കാന്‍ നേതൃത്വം തയ്യാറായില്ല. ഉമ്മന്‍ചാണ്ടി ഉൾപ്പടെയുളളവര്‍ വിമതരെ അനുനയിപ്പിക്കാന്‍ ഇടപെട്ടത് നിര്‍ണായകമായി.സ്ഥാനാര്‍ഥി പ്രഖ്യാപനം വേഗത്തിൽ പൂര്‍ത്തിയാക്കാനായതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മേൽക്കൈ നേടാനും യു.ഡി.എഫിനായി. ശക്തമായ അടിത്തറയുളള മണ്ഡലത്തിൽ പ്രചാരണ രംഗത്ത് നേടുന്ന മേൽക്കൈ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.



TAGS :

Next Story