Quantcast

ബി.ജെ.പിയെ തകർക്കാൻ തങ്ങൾക്ക് മാത്രമേ കഴിയൂ എന്ന അഹന്തയുമായി പോയാൽ കോൺഗ്രസ് കനത്ത തിരിച്ചടി നേരിടും: എം.വി ഗോവിന്ദൻ

പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് മുന്നിൽനിന്ന് നയിക്കണമെന്നാണ് മന്ത്രി സജി ചെറിയാന്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-05-15 13:21:16.0

Published:

14 May 2023 11:25 AM GMT

Congress must shed its ego, otherwise it will face a heavy failure: MV Govindan
X

കൊച്ചി: ബി.ജെ.പിയെ തകർക്കാൻ തങ്ങൾക്ക് മാത്രമേ കഴിയൂ എന്ന അഹന്തയുമായി പോയാൽ കോൺഗ്രസ് കനത്ത തിരിച്ചടി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അങ്ങനെയായാൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തുന്നം പാടുമെന്നും ഇന്ത്യയെ ഫാസിസത്തിലേക്ക് ആദ്യം കൊണ്ടുപോയത് കോൺഗ്രസ് ആണെന്നും ഗോവിന്ദൻ പറഞ്ഞു.

അതേസമയം, പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കണമെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. കർണാടക തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ തകർച്ചയുടെ തുടക്കമെന്നും ബിജെപി ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

"കോൺഗ്രസിന്റെ പല നിലപാടുകളോടും യോജിപ്പില്ല. കേരളത്തിൽ വികസന വിരോധ സമീപനമാണ് കോൺഗ്രസിന്. എന്നിരുന്നാലും രാജ്യത്ത് മതനിരപേക്ഷത ശക്തിപ്പെടുത്താൻ കോൺഗ്രസ് മുന്നിൽ നിൽക്കണം. അതിൽ യാതൊരു തർക്കവുമില്ല. ഇന്ത്യയിലെ ഏറ്റവും ശക്തമായ പാർട്ടിയാണ് കോൺഗ്രസ്. പ്രതിപക്ഷ ഐക്യം സ്വാഭാവികമായും ഉണ്ടാകും. ജനങ്ങൾ മാറി ചിന്തിക്കുമ്പോൾ സ്വാഭാവികമായി ഐക്യം വരും. രാജ്യത്ത് ബിജെപിയുടെ തകർച്ചയുടെ തുടക്കമാണ് കർണാടക തെരഞ്ഞെടുപ്പ് ഫലം. ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്ന സമീപനമാണ് ബിജെപിക്ക്". സജി ചെറിയാൻ പറഞ്ഞു.

TAGS :

Next Story