Quantcast

ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് കോൺഗ്രസ് നയങ്ങൾ; സി.പി.ഐയെ തള്ളി കോടിയേരി

ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമർശനം.

MediaOne Logo

Web Desk

  • Published:

    4 Jan 2022 2:00 AM GMT

ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് കോൺഗ്രസ് നയങ്ങൾ; സി.പി.ഐയെ തള്ളി കോടിയേരി
X

സംഘ്പരിവാറിനെ പ്രതിരോധിക്കാൻ കോൺഗ്രസിനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് നയങ്ങളാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. കോൺഗ്രസിൻറെ വർഗീയ പ്രീണന നയം ബിജെപി ഉപയോഗപ്പെടുത്തുകയായിരുന്നു. സംഘ്പരിവാറിന് പ്രതിരോധം തീർക്കാനാവാത്തത്. കോൺഗ്രസിൻറെ തകർച്ചയെ സൂചിപ്പിക്കുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമർശനം.

കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താൻ ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിന് കഴിവില്ലെന്ന കേന്ദ്രകമ്മിറ്റി അംഗം ബിനോയ് വിശ്വം പറഞ്ഞത് പാർട്ടി നിലപാടാണെന്ന് സി.പി.ഐ മുഖപത്രം ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു. ഇതിന് മറുപടിയെന്നോണമാണ് കോടിയേരിയുടെ ലേഖനം.

" കോൺഗ്രസ് ഇപ്പോഴും രാജ്യത്ത് സ്വാധീനമുള്ള മതനിരപേക്ഷ പ്രസ്ഥാനമാണ്. ഇടതുപക്ഷത്തിന് ഒറ്റക്ക് ബദൽ അസാധ്യമാണ്." രാഷ്ട്രീയ ബദലിൽ കോൺഗ്രസ് അനിവാര്യ ഘടകമാണെന്നും ഇത് നിസ്പക്ഷരും അംഗീകരിക്കുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

എറണാകുളം ഡിസിസിയിൽ നടന്ന പി.ടി തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമർശം.കോൺഗ്രസ് ഇല്ലാതായാൽ ആ ശൂന്യതയിൽ ആർഎസ്എസും ബിജെപിയും ഇടം പിടിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. അതുകൊണ്ട് കോൺഗ്രസുമായി വിയോജിപ്പുണ്ടെങ്കിലും ആ പാർട്ടി തകർന്നുപോകരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Summary : Congress policies that brought the BJP to power; Kodiyeri rejected the CPI position

TAGS :

Next Story