മുതലപ്പൊഴിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനെതിരെ കോൺഗ്രസ് പ്രതിഷേധം
രാപകൽ സമരം നടത്തുന്ന കോൺഗ്രസിനെ ചർച്ചയിൽ പങ്കെടുക്കാൻ ക്ഷണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം
തിരുവനന്തപുരം: മുതലപ്പൊഴിയിൽ സന്ദർശനം നടത്താനെത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യനെതിരെ കോൺഗ്രസ് പ്രതിഷേധം. ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയർ, മത്സ്യതൊഴിലാളികൾ തുടങ്ങിയവരുമായി ചർച്ച നടത്തി മടങ്ങവേയാണ് വനിതകളടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ കേന്ദ്രമന്ത്രിക്കെതിരെ പ്രിതിഷേധിച്ചത്.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനിശ്ചിതകാല നിരാഹാരം കിടന്ന മൂന്ന് കോൺഗ്രസ് പ്രവർത്തകരെ പോലീസ് സമരപ്പന്തലിൽ കയറി അറസ്റ്റ് ചെയ്തു. അശാസ്ത്രീയത പരിഹരിക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് രാപകൽ സമരം നടത്തുന്ന കോൺഗ്രസിനെ ചർച്ചയിൽ പങ്കെടുക്കാൻ ക്ഷണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
മന്ത്രിയുടെ ചർച്ച വെറും പ്രഹസനം മാത്രമാണെന്നും പ്രവർത്തകർ ആരോപിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച വനിതാ പ്രവർത്തകരെയുൾപ്പെടെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. അതിനു ശേഷമാണ് മന്ത്രി മടങ്ങിയത്.
Adjust Story Font
16