ബാരിക്കേഡ് താഴ്ത്തിയപ്പോൾ വാഹനത്തിന്റെ ഗ്ലാസ് പൊട്ടി; പാലിയേക്കര ടോൾ പ്ലാസയിൽ കോൺഗ്രസ് പ്രതിഷേധം
നഷ്ടപരിഹാരം നൽകാമെന്ന് ടോൾ പ്ലാസ അധികൃതർ സമ്മതിച്ചതിന് ശേഷമാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ കോൺഗ്രസ് പ്രതിഷേധം. കോൺഗ്രസിന്റെ മഹാജനസഭക്ക് എത്തിയ പ്രവർത്തകരുടെ വാഹനത്തിന്റെ ചില്ല് പൊട്ടിയതിനെ തുടർന്നായിരുന്നു പ്രതിഷേധം. വാഹനം മുന്നോട്ട് എടുത്തപ്പോൾ ടോൾ പ്ലാസ ജീവനക്കാർ ബാരിക്കേഡ് താഴ്ത്തിയതാണ് ചില്ല് പൊട്ടാൻ കാരണമായത്.
പ്രവർത്തകർ ടോൾ പ്ലാസയിൽ പ്രതിഷേധിക്കുകയും ബാരിക്കേഡ് ഉയർത്തി വാഹനങ്ങൾ കടത്തിവിടുകയും ചെയ്തു. ടോൾ പ്ലാസ ജീവനക്കാരുമായി തർക്കം മുറുകിയതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ഡീൻ കുര്യാക്കോസ് എം.പി എത്തി പൊലീസുമായി നടത്തിയ ചർച്ചയിൽ നഷ്ടപരിഹാരം നൽകാമെന്ന് ജീവനക്കാർ സമ്മതിച്ചതിന് ശേഷമാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.
Next Story
Adjust Story Font
16