Quantcast

സർക്കാരിനെതിരെ കോൺഗ്രസിന്റെ വ്യാപക പ്രതിഷേധം; സെക്രട്ടറിയേറ്റിലേക്കും കലക്ടറേറ്റുകളിലേക്കും മാർച്ച് നടത്തി

വിലക്കയറ്റത്തിൽ സർക്കാർ നോക്കുകുത്തിയെന്ന് കെ.സുധാകരൻ

MediaOne Logo

Web Desk

  • Published:

    3 Nov 2022 7:47 AM GMT

സർക്കാരിനെതിരെ കോൺഗ്രസിന്റെ വ്യാപക പ്രതിഷേധം; സെക്രട്ടറിയേറ്റിലേക്കും കലക്ടറേറ്റുകളിലേക്കും മാർച്ച് നടത്തി
X

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിനെതിരായ പൗരവിചാരണയുടെ ഭാഗമായി സെക്രട്ടറിയേറ്റിലേക്കും ജില്ലാ കലക്ട്രേറ്റുകളിലേക്കും കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി നിർവഹിച്ചു. തൃശൂർ കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

എൽ.ഡി.എഫ് സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും സർക്കാർ ഇടപെട്ടില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസിഡൻറ് കെ സുധാകരൻ പറഞ്ഞു.

കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണുന്നയിച്ചത്. പത്തനംതിട്ടയിൽ നടന്ന മാർച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തൃശൂർ കലക്ടറേറ്റ് മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ടി.എൻ പ്രതാപൻ അടക്കമുള്ള നേതാക്കളെ അറസ്റ്റു ചെയ്ത് നീക്കി.നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പാലക്കാട് കലക്ട്രേറ്റ് മാർച്ച് കെ.മുരളീധരൻ എം.പിയും മലപ്പുറത്ത് ടി.സിദ്ധീഖ് എം.എൽ.എ യും കോട്ടയത്ത് എം.ലിജുവും ഉദ്ഘാടനം ചെയ്തു.


TAGS :

Next Story