Quantcast

'ചേലക്കരയിൽ രമ്യ അല്ലാതെ മറ്റൊരു സ്ഥാനാർഥിയില്ല'; അൻവറിന്റെ ആവശ്യം തള്ളി കോണ്‍ഗ്രസ്

പാർട്ടിക്കുള്ളിൽ ആരുടെയും പിന്തുണയില്ലാത്ത ബുദ്ധിജീവിയായിരുന്നു പി. സരിൻ എന്ന് കെ. സുധാകരൻ

MediaOne Logo

Web Desk

  • Updated:

    2024-10-21 11:36:51.0

Published:

21 Oct 2024 10:24 AM GMT

Congress rejects PV Anvars demand to change candidate Ramya Haridas in Chelakkara by-election, Chelakkara by-election 2024, K Sudhakaran
X

തൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ പി.വി അൻവറിന്റെ ആവശ്യം തള്ളി കോൺഗ്രസ്. ചേലക്കരയിൽ രമ്യ ഹരിദാസ് അല്ലാതെ മറ്റൊരു സ്ഥാനാർഥിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ വ്യക്തമാക്കി. പാർട്ടിയിൽ ആരുടെയും പിന്തുണയില്ലാത്ത ബുദ്ധിജീവിയായിരുന്നു പി. സരിൻ എന്നും അദ്ദേഹം പറഞ്ഞു.

ചേലക്കരയിൽ രമ്യയെ പിൻവലിച്ച് ഡിഎംകെ സ്ഥാനാർഥി എൻ.കെ സുധീറിനെ പിന്തുണയ്ക്കണമെന്നായിരുന്നു പി.വി അൻവർ ആവശ്യപ്പെട്ടത്. ഇക്കാര്യം അംഗീകരിക്കാനാകില്ലെന്ന് കെ. സുധാകരൻ വ്യക്തമാക്കി. അൻവറിനെ കൂടെ ചേർക്കുന്നത് അദ്ദേഹത്തിന്റെ നിലപാടുകൾ ഞങ്ങളുമായി യോജിച്ചുപോകുന്നതുകൊണ്ടാണ്. വർഗീയ ഫാസിസ്റ്റ് ശക്തികൾക്കും ജനവിരുദ്ധ സർക്കാരിനും എതിരായാണ് അൻവറിന്റെ പോരാട്ടമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

ചേലക്കര തിരികെപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും ഏകപക്ഷീയമായ വിജയം നേടും. സരിൻ പോയതിൽ പാർട്ടിക്കൊരു നഷ്ടവുമില്ല. പാർട്ടിക്കുള്ളിൽ ആരുടെയും പിന്തുണയില്ലാത്ത ബുദ്ധിജീവിയായിരുന്നു സരിനെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, അൻവറിന്റെ സ്ഥാനാർഥികളെ പിൻവലിപ്പിക്കാനുള്ള ശ്രമം തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി മീഡിയവണിനോട് പറഞ്ഞിരുന്നു. സംസ്ഥാന നേതാക്കൾ അൻവറുമായി ചർച്ച നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു.

Summary: Congress rejects PV Anvar's demand to change candidate Ramya Haridas in Chelakkara by-election

TAGS :

Next Story