നടൻ ജോജു ജോർജ് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് കോൺഗ്രസ്
ഇന്ധന വില വർധനക്കെതിരെ തങ്ങൾ നടത്തിയ സമരത്തിനിടെ ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയതെന്ന് എറണാകുളം ഡി.സി.സി പ്രസിഡൻറ് ഷിയാസ്. ജോജു വനിതാ പ്രവർത്തകരെ അധിക്ഷേപിച്ചു.വിഷയത്തിൽ പൊലീസിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന വിലവർധനവിനെതിരെ ഇന്ന് എറണാകുളത്ത് നടത്തിയ റോഡ് ഉപരോധ സമരത്തിനിടയിലാണ് പ്രതിഷേധവുമായി നടൻ ജോജു രംഗത്തെത്തിയത്. സമരം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തരോട് അദ്ദേഹം ക്ഷോഭിക്കുകയായിരുന്നു. എറണാകുളത്തെ ഇടപ്പള്ളി വൈറ്റില ബൈപ്പാസാണ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചത്.
പൊലീസ് അധികാരികളെ കൃത്യമായി അറിയച്ചതിന്ശേഷമാണ് പ്രതിഷേധം നടത്തിയതെന്നും സാധാരണ സമരത്തിനുണ്ടാകുന്ന ഗതാഗത തിരക്ക് മാത്രമാണുണ്ടായതെന്ന് ഷിയാസ് പറഞ്ഞു. സാധാരണക്കാർക്ക് വേണ്ടിയുള്ള സമരമാണ് തങ്ങൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജോജുവിനെ വൈദ്യപരിശോധന നടത്തുമെന്ന് ഡി.സി.പി അറിയിച്ചു. സമരത്തിന് അനുമതി നൽകിയിരുന്നില്ലെന്നും അവർ പറഞ്ഞു.
Adjust Story Font
16