Quantcast

പാലിയേക്കരയിലെ ടോൾ നിരക്ക് വർധിപ്പിക്കാൻ അനുവദിക്കരുതെന്ന് കോൺഗ്രസ്

സർക്കാർ ഇടപെട്ട് നിരക്ക് വർധന തടയണമെന്നതാണ് ആവശ്യം

MediaOne Logo

Web Desk

  • Published:

    20 Aug 2024 1:23 AM GMT

paliyekkara toll plaza
X

തൃശൂര്‍: പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ നിരക്ക് വർധിപ്പിക്കാൻ അനുവദിക്കരുതെന്ന് കോൺഗ്രസ് . കരാർ ലംഘനങ്ങളുടെ പേരിൽ കരാർ കമ്പനിക്ക് കോടികൾ പിഴയടക്കാൻ നോട്ടീസ് ലഭിച്ച പശ്ചാത്തലത്തിലാണ് ഈ നിരക്ക് വർധനയെന്നാണ് ആരോപണം. സർക്കാർ ഇടപെട്ട് നിരക്ക് വർധന തടയണമെന്നതാണ് ആവശ്യം.

സെപ്‌തംബർ ഒന്നു മുതലാണ് ടോൾ നിരക്ക് വർധിപ്പിക്കാൻ കരാർ കമ്പനിയുടെ തീരുമാനം. ഇപ്പോൾ തന്നെ വലിയ തുക യാത്രക്കാരിൽ നിന്നും കരാർ കമ്പനി ഈടാക്കുന്നുണ്ട്. എല്ലാ വർഷവും നിരക്ക് വർധന നടപ്പാക്കാറുണ്ടെങ്കിലും കരാർ ലംഘനത്തിൻ്റെ പേരിൽ ദേശീയ പാത അതോറിറ്റി 2128 കോടി രൂപ കരാർ കമ്പനിയോട് പിഴയ്ക്കാൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്തവണ നിരക്ക് വർധന തടയണമെന്ന ആവശ്യം ശക്തമാകുന്നത്.

കരാർ കലാവധി തീരാൻ വർഷങ്ങൾ മാത്രം അവശേഷിക്കുമ്പോഴും കരാർ പ്രകാരമുള്ള നിർമാണം മുഴുവൻ പൂർത്തീകരിച്ചിട്ടില്ല. എന്നിട്ടും വർഷാവർഷം ടോൾ നിരക്ക് വർധിപ്പിക്കുന്നതിൽ മാത്രം ഒരു മാറ്റവും ഉണ്ടാവുന്നില്ല.



TAGS :

Next Story