പാർട്ടിയെ അധികാരത്തിൽ തിരിച്ചുകൊണ്ടുവരും : കെ. സുധാകരൻ
'ഗ്രൂപ്പിനല്ല പ്രാധാന്യം'
പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുമെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിക്കും. പാർട്ടിയെ അധികാരത്തിൽ തിരിച്ചു കൊണ്ടുവരുമെന്നും കെ. സുധാകരൻ പറഞ്ഞു. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഗ്രൂപ്പിനേക്കാൾ കർമശേഷിക്കും അർപ്പണബോധമുള്ളവർക്കും പ്രാധാന്യം കൊടുക്കുമെന്നും കെ. സുധാകരൻ പറഞ്ഞു. കോൺഗ്രസിൽ അഭിപ്രായ വ്യതാസമുണ്ടെങ്കിൽ മാറ്റും. കാലോചിതമായ മാറ്റം കോൺഗ്രസിലുണ്ടാക്കും. സുധാകരന്റെ വരവ് പാർട്ടിയിൽ ഊർജസ്വലമായ അന്തരീക്ഷമുണ്ടാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
Next Story
Adjust Story Font
16