വി.കെ ശ്രീകണ്ഠന് അഭിവാദ്യമർപ്പിച്ച് വന്ദേഭാരതിൽ പോസ്റ്റർ; വിവാദം
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ചിത്രങ്ങൾ പതിച്ചത്
പാലക്കാട്: വന്ദേ ഭാരത് ട്രയിനിൽ വി.കെ ശ്രീകണ്ഠൻ എം.പിയുടെ പോസ്റ്ററുകൾ ഒട്ടിച്ചു. വന്ദേഭാരതിന് ഷൊർണൂരിൽ സ്റ്റേഷൻ അനുവദിച്ച എം.പിക്ക് അഭിവാദ്യങ്ങള്‍ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്ററാണ് ട്രെയിനിൽ ഒട്ടിച്ചത്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ചിത്രങ്ങൾ പതിച്ചത്. ആർ.പി.എഫ് ഉദ്യോഗസ്ഥർ ഉടൻ പോസ്റ്ററുകള്‍ നീക്കം ചെയ്തു.
എന്നാൽ വന്ദേഭാരതിൽ പോസ്റ്റർ പതിപ്പിച്ചത് താൻ അല്ലെന്ന് വി.കെ ശ്രീകണ്ഠൻ എം.പി പ്രതികരിച്ചു. ട്രെയിനിനെ അഭിവാദ്യം ചെയ്യാനാണ് താൻ അവിടെയെത്തിയത്. ഷൊർണൂർ സ്റ്റേഷനിൽ വെച്ച് ആരും പോസ്റ്റർ പതിച്ചിട്ടില്ലെന്നും ഷൊർണൂരിൽ നിന്നും ട്രെയിൻ കടന്ന് പോകുന്ന വിഡിയോ തന്‍റെ പക്കൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈക്കാര്യത്തിൽ തന്‍റെ അറിവോ സമ്മതമോ ഇല്ലെന്നും ഉണ്ടെന്ന് തെളിഞ്ഞാൽ പരസ്യമായി മാപ്പു പറയാം എന്നും ശ്രീകണ്ഠൻ പറഞ്ഞു.
ഷൊർണൂരിൽ സ്റ്റോപ്പ് ഇല്ലെങ്കിൽ തിരുവനന്തപുരത്തു നിന്നുള്ള വന്ദേഭാരത് ട്രെയിന്‍ തടയുമെന്ന് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ മുൻപ് പറഞ്ഞിരുന്നു. "വന്ദേഭാരതിന് നരേന്ദ്ര മോദി തിരുവനന്തപുരത്ത് പച്ചക്കൊടി കാണിക്കും. ട്രെയിന്‍ പുറപ്പെടും. ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലെങ്കില്‍ ട്രെയിന്‍ അവിടെയെത്തുമ്പോള്‍ പാലക്കാട് എം.പി ചുവപ്പുകൊടി കാണിക്കും"- എന്നായിരുന്നു വി.കെ ശ്രീകണ്ഠന്‍ പറഞ്ഞത്.
Adjust Story Font
16