'ചെറുതായൊന്ന് ആളുമാറി'; മന്ത്രിയാണെന്ന് കരുതി വി.ഡി സതീശനെ തടഞ്ഞ് കോൺഗ്രസുകാർ
ഏതോ മന്ത്രിയുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്
മന്ത്രിയാണെന്ന് കരുതി വി.ഡി സതീശനെ തടയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ഹരിപ്പാട്: കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ കാര്‍ തടഞ്ഞു. മന്ത്രിയുടെ കാറാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞത്. ഹരിപ്പാട് കെഎസ്ആര്‍ടിസി ജംക്ഷനു സമീപം ദേശീയപാതയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഏതോ മന്ത്രിയുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹരിപ്പാട് നഗരത്തില്‍ പ്രകടനം നടത്തിയ കോണ്‍ഗ്രസുകാര്‍ ദേശീയപാത ഉപരോധിച്ചു. ഇതിനിടിയില്‍ ദേശീയപാതയിലൂടെ പോലീസിന്റെ പൈലറ്റ് ജീപ്പും പിന്നില്‍ കൊടിവെച്ച കാറും കണ്ടപ്പോള്‍ ഏതോ മന്ത്രിയുടെ വാഹനമാണെന്ന് ധരിച്ചാണ് പ്രവര്‍ത്തകര്‍ ജീപ്പിന് മുന്നിലേക്ക് ചാടി വാഹനം നിര്‍ത്തിച്ചത്.
കാറിനു നേരെ പ്രവര്‍ത്തകര്‍ വരുന്നത് കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കാറിനുള്ളിലെ ലൈറ്റ് ഇട്ട് ചിരിച്ചുകൊണ്ട് ഗ്ലാസ് താഴ്ത്തുകയും ചെയ്തു. പ്രവര്‍ത്തകര്‍ക്ക് അബദ്ധം പറ്റിയത് മനസിലായ വി.ഡി. സതീശന്‍ സമരത്തിന് പിന്തുണ അറിയിച്ചശേഷം യാത്ര തുടരുകയായിരുന്നു.
Watch Video Report
Adjust Story Font
16