Quantcast

കോൺഗ്രസിന്റെ ചിന്തൻ ശിബിരിന് ഇന്ന് തുടക്കം; സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും

കാർഷികം, സാമൂഹ്യ നീതി, യുവത്വം, സാമ്പത്തികം എന്നിങ്ങനെ ആറ് വിഭാഗങ്ങളായി പ്രതിനിധി ചർച്ച നടക്കും

MediaOne Logo

Web Desk

  • Updated:

    13 May 2022 2:37 AM

Published:

13 May 2022 1:25 AM

കോൺഗ്രസിന്റെ ചിന്തൻ ശിബിരിന് ഇന്ന് തുടക്കം; സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും
X

ഡല്‍ഹി: കോൺഗ്രസിന്റെ ചിന്തൻ ശിബിരിന് ഇന്ന് തുടക്കമാകും. രാജസ്ഥാനിലെ ഉദയ്പൂരിൽ വൈകിട്ട് മൂന്ന് മണിക്ക് സോണിയ ഗാന്ധിയുടെ അഭിസംബോധനയോടെയാണ് യോഗം ആരംഭിക്കുക.

ഡൽഹി സരോയ് രോഹില്ല റെയിൽവേ സ്റ്റേഷനിൽ നിന്നും ഉദയ്പൂരിലേക്ക് ട്രെയിൻ കയറിയ രാഹുൽഗാന്ധിയെ യാത്രയയക്കാൻ നൂറ്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് തടിച്ചു കൂടിയത്. സോണിയ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഉദയ് പൂരിൽ എത്തും. കോൺഗ്രസിന്റെ ചരിത്രത്തിലെ നാലാമത്തെ ചിന്തൻ ശിബിരിനാണിത്. സംഘടന, രാഷ്ട്രീയം, കാർഷികം, സാമൂഹ്യ നീതി, യുവത്വം, സാമ്പത്തികം എന്നിങ്ങനെ ആറ് വിഭാഗങ്ങളായി പ്രതിനിധികളെ ചർച്ചയ്ക്ക് അയക്കും. മണിക്കൂറുകൾ നീളുന്ന ചർച്ചയുടെ ഭാഗമായി പാർട്ടിയുടെ അലകും പിടിയും മാറ്റുന്ന നിർദേശങ്ങൾ ഉരുത്തിരിയും എന്നാണ് പ്രതീക്ഷ.

കോൺഗ്രസ് നേതൃത്വം മാറുന്ന വിഷയത്തിൽ ശിബിരത്തിൽ ചർച്ച ഇല്ലെന്ന് നേതാക്കൾ പുറമേ പറയുന്നുണ്ടെങ്കിലും രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് അഭിപ്രായപ്പെടുന്നവരാണ് ഏറെയും

നെഹ്റു കുടുംബം അധ്യക്ഷ സ്ഥാനത്ത് നിന്നും മാറി നിൽക്കണമെന്ന കപിൽ സിബലിന്റെ കടുത്ത നിലപാടിനോട് ജി 23 ഗ്രൂപ്പിൽ പോലും പൂർണ യോജിപ്പില്ല. വിമത ഗ്രൂപ്പിലെ മുകൾ വസ്‌നിക്, ഭൂപീന്ദർ സി ഗ് ഹൂഡ എന്നിവരെ കൂടി കൺവീനർമാരാക്കിയാണ് സമിതികൾ രൂപീകരിച്ചത്.

TAGS :

Next Story