Quantcast

ഗൂഢാലോചന കേസ്; സരിത്തിനെ പ്രതിയാക്കിയേക്കും

കെ.ടി ജലീലിന്‍റെ പരാതിയിൽ സ്വപ്നയും പി സി ജോർജുമാണ് നിലവിൽ പ്രതികൾ.

MediaOne Logo

Web Desk

  • Updated:

    2022-06-23 15:21:42.0

Published:

23 Jun 2022 3:11 PM GMT

ഗൂഢാലോചന കേസ്; സരിത്തിനെ പ്രതിയാക്കിയേക്കും
X

തിരുവനന്തപുരം: ഗൂഢാലോചന കേസിൽ പി.എസ് സരിത്തിനെ പ്രതിയാക്കിയേക്കും. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ സരിത്തിന് ക്രൈംബ്രാഞ്ച് നിർദേശം നല്‍കി. സരിത്തിന്‍റെയും സ്വപ്നയുടേയും ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. കെ.ടി ജലീലിന്‍റെ പരാതിയിൽ സ്വപ്നയും പി സി ജോർജുമാണ് നിലവിൽ പ്രതികൾ.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ഗൂഢാലോചന നടന്നത് ക്രൈം നന്ദകുമാറിന്‍റെ ഓഫീസിൽ വെച്ചെന്ന് സരിത എസ് നായർ ഇന്ന് വെളിപ്പെടുത്തിയിരുന്നു. പി സി ജോർജ്, സ്വപ്ന സുരേഷ്, സരിത്ത്, ക്രൈം നന്ദകുമാർ എന്നിവർ ചേർന്നാണ് ഗൂഢാലോചന നടത്തിയത്. പി സി ജോർജിന് പിന്നിൽ തിമിംഗലങ്ങളുണ്ട്. തന്നെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴച്ചതെന്ന് അറിയില്ലെന്നും സരിത പറഞ്ഞു.

ഗൂഢാലോചനക്കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ എത്തി സരിത മൊഴി നൽകി. കേസിലെ സാക്ഷിയാണ് സരിത. ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസിന്‍റെ വ്യാപ്തി വളരെ വലുതാണെന്നും സ്വർണകടത്തിന് പിന്നിൽ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സംഘമാണെന്നും സരിത പറഞ്ഞു. സ്വർണം എവിടെ നിന്നു വന്നു എന്നതിനെ പറ്റി അറിയില്ല. തന്നെ ഇതിലേക്ക് വലിച്ചിഴച്ച ശേഷമാണ് താൻ ഇതിന് പിന്നാലെ പോയതെന്നും സ്വപ്ന സംസാരിക്കുന്നത് നിലനിൽപ്പിന് വേണ്ടിയാണെന്നും സരിത പറഞ്ഞു.


TAGS :

Next Story