Quantcast

ഡിപ്പോയിലെ കെട്ടിടനിർമാണത്തിൽ അലംഭാവം; മുൻ ചീഫ് എൻജിനീയറോട് 1.39 കോടി രൂപയുടെ നഷ്ടം ഈടാക്കാൻ ശുപാർശ

കെ.എൽ.ഡി.സിയിൽ ഡെപ്യൂട്ടേഷനിൽ കയറിയ ഇവരെ സസ്‌പെൻഡ് ചെയ്യണമെന്നും പരിശോധന റിപ്പോർട്ട്

MediaOne Logo

Web Desk

  • Updated:

    2021-10-09 13:04:31.0

Published:

9 Oct 2021 10:59 AM GMT

ഡിപ്പോയിലെ കെട്ടിടനിർമാണത്തിൽ അലംഭാവം; മുൻ ചീഫ് എൻജിനീയറോട് 1.39 കോടി രൂപയുടെ നഷ്ടം ഈടാക്കാൻ ശുപാർശ
X

എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്‌ടേറ്റീവ് ബ്ലോക്കിന്റെ നിർമാണത്തിൽ അലംഭാവം കാണിച്ച കെ.എസ്.ആർ.ടി.സി മുൻ ചീഫ് എൻജിനീയറിൽനിന്ന് സർക്കാരിന് നഷ്ടപ്പെട്ട 1.39 കോടി രൂപ ഈടാക്കണമെന്നും കെ.എൽ.ഡി.സിയിൽ ഡെപ്യൂട്ടേഷനിൽ കയറിയ ഇവരെ സസ്‌പെൻഡ് ചെയ്യണമെന്നും പരിശോധന റിപ്പോർട്ട്.

കെ.എസ്.ആർ.ടി.സി മുൻ ചീഫ് എൻജിനീയർ ആർ. ഇന്ദുവിനോട് തുക വാങ്ങണമെന്നാണ് ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്. ആർ. ബിന്ദുവിന്റെ കാലത്ത് നടത്തിയ നിർമ്മാണ പ്രവർത്തികളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തിട്ടുണ്ട്.

TAGS :

Next Story