കെട്ടിട നിർമാണ പെർമിറ്റ്; അധിക ഫീസ് തിരികെ നൽകാൻ നടപടി
അധിക ഫീസ് നാലു മാസങ്ങളായി തിരികെ നൽകാത്തത് മീഡിയവൺ ആണ് റിപ്പോർട്ട് ചെയ്തത്
കൊച്ചി: അധികമായി ഈടാക്കിയ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് തിരികെ നൽകാനുള്ള നടപടിയുമായി തദ്ദേശസ്ഥാപനങ്ങൾ. കൊച്ചി കോർപ്പറേഷൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് മേയർ എം അനിൽ കുമാർ അനിൽകുമാർ അറിയിച്ചു. അപേക്ഷകൾ ലഭിക്കുന്നയുടൻ നടപടിയെടുക്കുമെന്ന് മരട് നഗരസഭ ചെയർപേഴ്‌സൺ ആന്റണി ആശാൻപറമ്പിലും വ്യക്തമാക്കിയിട്ടുണ്ട്. അധിക ഫീസ് നാലു മാസങ്ങളായി തിരികെ നൽകാത്തത് മീഡിയവൺ ആണ് റിപ്പോർട്ട് ചെയ്തത്.
Next Story
Adjust Story Font
16