ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി കെ.എസ്.ഇ.ബിയിലെ കരാര്‍ ജീവനക്കാര്‍
കളക്ഷന്‍ തുക ലഭിക്കാത്തതാണ് ശമ്പളം വൈകാന്‍ കാരണമെന്ന് മാനേജ്മെന്‍റ് അറിയിച്ചു
തിരുവനന്തപുരം: ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ഇ.ബിയിലെ കരാര്‍ ജീവനക്കാര്‍ സമരത്തിലേക്ക്. ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ജീവനക്കാർക സത്യാഗ്രഹമിരിക്കും. കളക്ഷന്‍ തുക ലഭിക്കാത്തതാണ് ശമ്പളം വൈകാന്‍ കാരണമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.
4500 ഓളം വരുന്ന കരാര്‍ ജീവനക്കാർക്കാണ് ശമ്പളം ലഭിക്കാത്തത്. ഷിഫ്റ്റ് അസിസ്റ്റന്‍റുമാര്‍, മീറ്റര്‍ റീഡര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ജനുവരി മാസം മുതലുള്ള ശമ്പളം ലഭിക്കാനുണ്ട്.
ഏറ്റവും കുറഞ്ഞ വേതനത്തില്‍ ജോലി എടുക്കുന്ന താഴേത്തട്ടിലെ ജീവനക്കാരാണിവര്‍. എല്ലാ മാസവും 25 തീയതിക്ക് മുൻപ് ഇവർക്ക് ശമ്പളം ലഭിച്ചിരുന്നു. കളക്ഷന്‍ തുകയുടെ ബില്ല് മാറിയാലുടന്‍ ശമ്പള വിതരണം തുടങ്ങുമെന്നാണ് മാനേജ്മെന്‍റ് വിശദീകരണം.
Next Story
Adjust Story Font
16