Quantcast

പാലക്കാട്ടെ വിവാദ പത്രപരസ്യം; സന്ദീപ് വാര്യരെക്കുറിച്ചുള്ള ഭാഗങ്ങൾ നൽകിയത് ചില അഭ്യുദയാകാംക്ഷികളെന്ന് എൽഡിഎഫ്

സ്ഥാനാർഥിക്ക് ഇതിൽ ബന്ധമില്ലെന്നും എൽഡിഎഫ് ചീഫ് ഇലക്ഷൻ ഏജൻറ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    6 Dec 2024 2:59 AM GMT

പാലക്കാട്ടെ വിവാദ പത്രപരസ്യം; സന്ദീപ് വാര്യരെക്കുറിച്ചുള്ള ഭാഗങ്ങൾ നൽകിയത് ചില അഭ്യുദയാകാംക്ഷികളെന്ന് എൽഡിഎഫ്
X

പാലക്കാട്: ഉപതെരഞ്ഞെടുപ്പിനിടെ വിവാദമായ പത്ര പരസ്യത്തിൽ വിചിത്ര വിശദീകരണവുമായി എൽഡിഎഫ്. സന്ദീപ് വാര്യരെ കുറിച്ചുള്ള ഭാഗങ്ങൾ നൽകിയത് ചില അഭ്യുദയാകാംക്ഷികളാണ്. സ്ഥാനാർഥിക്ക് ഇതിൽ ബന്ധമില്ലെന്നും എൽഡിഎഫ് ചീഫ് ഇലക്ഷൻ ഏജൻറ് പറഞ്ഞു. പരസ്യത്തിലെ വിവാദ ഭാഗങ്ങളെ കുറിച്ച് അറിവില്ലെന്നും വിശദീകരണമുണ്ട്.

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം ആസ്പദമാക്കി മുസ്ലിം മാനേജ്മെന്റ് പത്രങ്ങളിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. സമസ്തയുടെ സുപ്രഭാതത്തിലും എ.പി വിഭാഗത്തിന്റെ സിറാജിലും, 'ഈ വിഷനാവിനെ സ്വീകരിക്കുകയോ, കഷ്ടം' എന്ന തലക്കെട്ടോടെ ആയിരുന്നു പരസ്യം. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് വന്ന പരസ്യം ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

വാർത്ത കാണാം -

TAGS :

Next Story