Quantcast

വിവാദ പരാമർശം: മന്ത്രി റിയാസിന് സി.പി.എം പിന്തുണ

പൊതു നിലപാടനുസരിച്ചാണ് മന്ത്രി പ്രസ്താവന നടത്തിയതെന്നും വിജയരാഘവൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    15 Oct 2021 1:03 PM GMT

വിവാദ പരാമർശം: മന്ത്രി റിയാസിന് സി.പി.എം പിന്തുണ
X

കരാറുകാരുമായി എം.എല്‍.എമാര്‍ വരരുതെന്ന പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പരാമർശത്തിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. പൊതു നിർദ്ദേശം പാർട്ടി നൽകാറുണ്ട്. പൊതു നിലപാടനുസരിച്ചാണ് മന്ത്രി പ്രസ്താവന നടത്തിയതെന്നും വിജയരാഘവൻ പറഞ്ഞു.

അതേസമയം, കരാറുകാരുമായി എം.എല്‍.എമാര്‍ വരരുതെന്ന് പറഞ്ഞതില്‍ തെറ്റില്ലെന്ന് മന്ത്രി വ്യക്തമാക്കി . കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നിയമസഭാകക്ഷിയോഗത്തില്‍ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. താന്‍ പറഞ്ഞത് ഇടത് സര്‍ക്കാരിന്റെ നിലപാടാണ്. പറഞ്ഞതില്‍ നിന്ന് ഒരടി പോലും പിറകോട്ട് പോകില്ല. താന്‍ നിയമസഭയില്‍ പറഞ്ഞതിനെക്കുറിച്ച് ചില എംഎല്‍എമാര്‍ പ്രതികരിച്ചു എന്ന വാര്‍ത്ത ശരിയല്ല.

ആലോചിച്ച് തന്നെയാണ് താന്‍ തീരുമാനം പറഞ്ഞത് അതില്‍ ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയോട് എഎന്‍ ഷംസീര്‍ എംഎല്‍എ,സുമേഷ് എംഎല്‍എ, മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ വിമര്‍ശനം ഉന്നയിച്ചതായും വിമര്‍ശനം ഉയര്‍ന്നതോടെ മന്ത്രി ഖേദം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളൊന്നും ശരിയല്ലെന്ന് മന്ത്രി പ്രതികരിച്ചു.

TAGS :

Next Story