Quantcast

കെ.സുധാകരന്‍റെ വിവാദ പ്രസ്താവന; ഘടക കക്ഷികളെ അനുനയിപ്പിക്കാൻ നീക്കം

സുധാകരൻ സൃഷ്ടിച്ച പ്രതിസന്ധി അദ്ദേഹം തന്നെ പരിഹരിക്കട്ടെയെന്ന നിലപാടിലാണ് പ്രമുഖ നേതക്കൾ

MediaOne Logo

Web Desk

  • Updated:

    2022-11-16 02:10:31.0

Published:

16 Nov 2022 1:11 AM GMT

കെ.സുധാകരന്‍റെ വിവാദ പ്രസ്താവന;  ഘടക കക്ഷികളെ അനുനയിപ്പിക്കാൻ നീക്കം
X

തിരുവനന്തപുരം: കെ.സുധാകരന്‍റെ വിവാദ പ്രസ്താവനയെ തുടർന്ന് യു.ഡി.എഫിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ നീക്കം. ഘടകകക്ഷി നേതാക്കളെ കെ സുധാകരൻ നേരിൽ കണ്ട് ചർച്ച നടത്തും. സുധാകരൻ സൃഷ്ടിച്ച പ്രതിസന്ധി അദ്ദേഹം തന്നെ പരിഹരിക്കട്ടെയെന്ന നിലപാടിലാണ് പ്രമുഖ നേതക്കൾ. എന്നാൽ നേരിൽ കാണണമെന്ന സുധാകരന്‍റെ ആവശ്യം ലീഗ് ഇതുവരെ അംഗീകരിച്ചിട്ടില്ല .

സുധാകരൻ തുടർച്ചയായി നടത്തുന്ന വിവാദ പരാമർശങ്ങൾ എന്തിന്‍റെ പേരിലായാലും വകവെച്ച് കൊടുക്കാൻ കഴിയില്ലെന്ന സന്ദേശം ഘടകകക്ഷികൾ കോൺഗ്രസിന് കൈമാറി കഴിഞ്ഞു. സി.പി.എമ്മിനെ രാഷ്ട്രീയ പ്രതിരോധിക്കാൻ കഴിയാത്ത സാഹചര്യം ആർ.എസ്.എസ് അനുകൂല പരാമർശങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടുവെന്നാണ് ഘടക കക്ഷികളുടെ വാദം. ഇത് ശരിയാണെന്ന് കോൺഗ്രസ് നേതൃത്വവും സമ്മതിക്കുന്നു. ഹൈക്കമാൻഡ് കൂടി അതൃപ്തി അറിയിച്ചതോടെ എങ്ങനെയും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം സുധാകരൻ തുടങ്ങി. ആർ.എസ്.എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന പ്രസ്താവന വിവാദമായതോടെ തന്നെ ലീഗ് നേതാക്കളെ നേരിൽ കാണാൻ സുധാകരൻ ശ്രമിച്ചു. എന്നാൽ സമയ കുറവ് പറഞ്ഞ് ലീഗ് നേതൃത്വം കൂടിക്കാഴ്ച ഒഴിവാക്കി.

നെഹ്റു ആർ.എസ്. എസിനോട് സന്ധി ചെയ്തുവെന്ന പരാമർശം വിവാദമായതോടെ ലീഗ് കടുത്ത വിമർശനം പരസ്യമായി തന്നെ ഉയർത്തി. ഇതോടെ ലീഗ് നേതാക്കളെ സുധാകരൻ ഫോണിൽ വിളിച്ചെങ്കിലും നേതൃയോഗം കഴിയട്ടെയെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. ലീഗിനെ അനുനയിപ്പിച്ച ശേഷമായിരിക്കും മറ്റ് ഘടകകക്ഷികളുമായി സുധാകരൻ ആശയ വിനിമയം നടത്തുക. കാര്യങ്ങൾ വഷളാകാതിരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡും ഘടകകക്ഷികളുമായി ചർച്ച നടത്തും.



TAGS :

Next Story