ഉത്തരക്കടലാസിൽ മാതാപിതാക്കളുടെ പേര് രേഖപ്പെടുത്താൻ കോളം; നീറ്റ് പരീക്ഷയിൽ വീണ്ടും വിവാദം
വ്യക്തിവിവരം ക്രമക്കേടിനിടയാക്കുമെന്ന് ആക്ഷേപം
കോഴിക്കോട്: നീറ്റ് പരീക്ഷാ ഉത്തരക്കടലാസിൽ വിദ്യാർഥികളുടെ വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ടതിനെതിരെയും ആക്ഷേപം. വ്യക്തി വിവരങ്ങൾ രേഖപ്പെടുത്തുന്നത് ക്രമക്കേടിനിടയാക്കുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. ഉത്തരക്കടലാസിൽ പേരിനൊപ്പം വിദ്യാർഥിയുടെ അമ്മയുടെയും അച്ഛന്‍റെയും പേര് രേഖപ്പെടുത്താനുള്ള കോളങ്ങളാണുണ്ടായിരുന്നു. റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷയുടെ ഉത്തര കടലാസിലും ഇതേ ചോദ്യങ്ങളുണ്ടായിരുന്നു.
നീറ്റ് പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതായുള്ള വിവരങ്ങൾ പുറത്തു വരുന്നതിനിടെയാണ് ഉത്തരക്കടലാസിൽ വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ടുവെന്ന ആക്ഷേപവും ഉയരുന്നത്. ഒ .എം.ആർ ഷീറ്റിൽ ഉത്തരങ്ങൾ അടയാളപ്പെടുത്താനുള്ള സ്ഥലത്തിന്‍റെ അവസാന ഭാഗത്താണ് വിദ്യാർഥികളുടെ മാതാപിതാക്കളുടെ പേര് രേഖപ്പെടുത്താനുള്ള കോളമുള്ളത്.
യു.ജി.സി നെറ്റ് പരീക്ഷയുടെ ഉത്തരക്കടലാസും ഇതേ മാതൃകയിലായിരുന്നു. കഴിഞ്ഞ തവണ വരെ കമ്പ്യൂട്ടറൈസ്ഡ് പരീക്ഷയായിരുന്ന യു.ജി.സി നെറ്റ് പരീക്ഷ ഇത്തവണ ഒ.എം.ആർ രീതിയിലേക്ക് മാറ്റിയത് സംശയാസ്പദമാണെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
Adjust Story Font
16