Quantcast

ഡി.സി.സി അധ്യക്ഷ പട്ടികയിൽ തര്‍ക്കം തുടരുന്നു; വനിതാ പ്രാതിനിധ്യത്തിലുറച്ച് ഹൈക്കമാന്‍ഡ്

സമവായ ഫോർമുല ഫലിച്ചാൽ രണ്ട് ദിവസത്തനിനകം ഡി.സി.സി പട്ടിക ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും

MediaOne Logo

Web Desk

  • Updated:

    2021-08-26 02:55:05.0

Published:

26 Aug 2021 1:45 AM GMT

ഡി.സി.സി അധ്യക്ഷ പട്ടികയിൽ തര്‍ക്കം തുടരുന്നു; വനിതാ പ്രാതിനിധ്യത്തിലുറച്ച് ഹൈക്കമാന്‍ഡ്
X

കേരളത്തിലെ ഡി.സി.സി അധ്യക്ഷ പട്ടികയിൽ സമവായം കണ്ടെത്താനാവാതെ കോൺഗ്രസ് നേതൃത്വം. എല്ലാം ജില്ലകളിലും ഒറ്റ പേരിലേക്ക് എത്തിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരൻ പറഞ്ഞെങ്കിലും ചർച്ച ഇന്നും തുടരുമെന്നായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്‍റെ പ്രതികരണം. സമവായ ഫോർമുല ഫലിച്ചാൽ രണ്ട് ദിവസത്തനിനകം ഡി.സി.സി പട്ടിക ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും.

ഹൈക്കമാന്‍ഡുമായി ചർച്ചകൾ പൂർത്തിയാക്കി ഡി.സി.സി അധ്യക്ഷൻമാരുടെ പട്ടിക സമർപ്പിക്കാനാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരൻ ഡൽഹിയിലെത്തിയത്. 8 ജില്ലകളിൽ ഒറ്റ പേരിലേയ്ക്ക് എത്തിയെങ്കിലും തിരുവനന്തപുരം,കൊല്ലം ആലപ്പുഴ, കോട്ടയം, പാലക്കാട് , മലപ്പുറം ജില്ലകളിൽ ഇപ്പോഴും സമവായം കണ്ടെത്താനായില്ലെന്നാണ് സൂചന. ഡി.സി.സി അധ്യക്ഷ പട്ടിക സംബന്ധിച്ച് ഇനി ചർച്ചയില്ലെന്ന് കെ സുധാകരൻ പറയുമ്പോൾ അതിനെ തള്ളുന്ന പ്രതികരമാണ് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ നടത്തിയത്. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തല തുടങ്ങിയവരുമായി കൂടിയാലോചന നടത്തിയില്ലെന്ന പരാതിയിലാണ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തോട് ആദ്യം സമർപ്പിച്ച പട്ടിക പരിശോധിക്കാൻ ആവശ്യപ്പെട്ടത്.



TAGS :

Next Story