Quantcast

കൊച്ചിൻ കോളേജിലെ കൊടിമരവുമായി ബന്ധപ്പെട്ട തർക്കം; ആശുപത്രിയിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം

പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രതിഷേധം തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    22 Oct 2024 5:52 PM GMT

കൊച്ചിൻ കോളേജിലെ കൊടിമരവുമായി ബന്ധപ്പെട്ട തർക്കം; ആശുപത്രിയിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം
X

എറണാകുളം: കരുവേലിപടി ഗവൺമെന്റ് ആശുപത്രിയിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം. കൊച്ചിൻ കോളേജിലെ കൊടിമരവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സംഘർഷം. കോളേജിലെ സംഘർഷത്തിൽ പരിക്കേറ്റ കെഎസ്‌യു പ്രവർത്തകരെ ആശുപത്രിയിൽ കയറി സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ മർദിച്ചു എന്നാണ് പരാതി. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രതിഷേധം തുടരുകയാണ്.

കോളേജിൽ കെഎസ്‌യു സമ്പൂർണവിജയം നേടിയിരുന്നു. ഇതിനുശേഷം കൊടിമരത്തിൽ കൊടി ഉയർത്തുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. എസ്എഫ്ഐയുടെ കൊടിയഴിച്ച് കെഎസ്‌യുവിൻ്റെ കൊടി ഉയർത്തണമെന്ന ആവശ്യമാണ് സംഘർഷത്തിൽ കലാശിച്ചത്. ആശുപത്രിയിൽ വൻ പൊലീസ് സന്നാ​ഹം നിലയുറപ്പിച്ചിട്ടുണ്ട്.

TAGS :

Next Story