പെൺകുട്ടികളെ വേദിയിൽ കയറ്റരുതെന്ന സമസ്ത നേതാവിന്റെ പരാമർശത്തെ ചൊല്ലി വിവാദം
എം.ടി അബ്ദുല്ല മുസ്‌ലിയാർക്കെതിരായ വിമർശനം ഇസ്‌ലാമോഫോബിയ ആണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്
മലപ്പുറം: പെൺകുട്ടികളെ പൊതുവേദിയിൽ കയറ്റരുതെന്ന സമസ്ത നേതാവിന്റെ പരാമർശത്തെ ചൊല്ലി വിവാദം. മലപ്പുറം രാമപുരത്ത് നടന്ന ചടങ്ങിന്റെ വേദിയിൽ പെൺകുട്ടി വന്നതിനെതിരെ സമസ്ത ജോയിന്റ് സെക്രട്ടറിയും വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയുമായ എം.ടി. അബ്ദുല്ല മുസ്‌ലിയാർ പ്രതികരിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിറകെ വിമർശനമുയർന്നിരിക്കുകയാണ്.
ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നു കടന്നുപോകേണ്ടി വരുന്നവർ, പിന്നീട് മതത്തേയും നേതൃത്വത്തേയും വെറുക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് എം.എസ്.എഫ് ഹരിത മുൻനേതാവ് ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.
എം.ടി അബ്ദുല്ല മുസ്‌ലിയാർക്കെതിരായ വിമർശനം ഇസ്‌ലാമോഫോബിയ ആണെന്നും മതവിരോധികളും അരാജക വാദികളും നടത്തിയ വിപ്ലവം കൊണ്ടല്ല മുസ്‌ലിം പെൺകുട്ടികളുടെ പുരോഗമനം സാധ്യമായതെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പ്രതികരിച്ചു. വിവാദങ്ങൾ അവഗണിക്കണമെന്നും അത് ചിലർക്ക് രസമാണെന്നും സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം ളിയാഉദ്ദീൻ ഫൈസി ഫേസ്ബുക്കിൽ കുറിച്ചു.
Controversy over Samastha leader's remark that girls should not be allowed on stage
Adjust Story Font
16